അമേരിക്കയില്‍ ട്രിപ്പിള്‍ വധശിക്ഷ; ഒരു ദിവസം മൂന്നു വധശിക്ഷകള്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഒരു ദിവസം മൂന്നു വധ ശിക്ഷകള്‍ നടത്തുന്നു.

മൂന്നു സംസ്ഥാനങ്ങളില്‍ നാളെ (നവംബര്‍ അഞ്ച്)യാണ് വധശിക്ഷകള്‍ നടപ്പാക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. അമേരിക്കയില്‍ മൂന്നുപേരുടെ വധശിക്ഷ ഒരു ദിവസം നടപ്പാക്കുന്നത് അടുത്തിടെയുള്ള രണ്ടാമത്തെ സംഭവം.

ഇന്ത്യാന സംസ്ഥാനത്ത് കാമുകിയുടെ എട്ടും അഞ്ചും വയസ്സുള്ള കുട്ടികളെ ജീവനോടെ തീവച്ചു കൊലപ്പെടുത്തിയ കേസാണ് ഇതിലൊന്ന്. ഇതില്‍ ജെഫ്രി വെയ്ഷീറ്റ് എന്നയാളാണ് വധശിക്ഷക്കു വിധിക്കപ്പെട്ടിട്ടുള്ളത്. 2010 ല്‍ ആയിരുന്നു സംഭവം.

1991ല്‍ പ്രായമായ ദമ്പതികളെ ഇരുമ്പു വടി ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയ കേസില്‍ മൈക്കല്‍ ഷാനന്‍ ടെയ്‌ലറും ഫ്‌ളോറിഡയില്‍ അഭയം നല്‍കിയ 75 കാരി ജാക്കി മലോണിനെ 2004ല്‍ അടിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതി ജെസ്സേ ഗാര്‍ഡാഡോയുമാണ് നവംബര്‍ അഞ്ചിനു വധശിക്ഷക്കു വിധേയരാവുന്നത്. ഓഗസ്റ്റ് 13നും അലബാമ, ടെന്നസി, ഒക്ലഹോമ സംസ്ഥാനങ്ങളില്‍ ഒരു ദിവസം മൂന്നു വധശിക്ഷ നടപ്പാക്കിയിരുന്നു. 2025 ജനുവരി മുതല്‍ അമേരിക്കയില്‍ 11 സംസ്ഥാനങ്ങളിലായി 79 പേരെ വധശിക്ഷക്കു വിധേയമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page