കാസര്‍കോട്: അര്‍ധരാത്രി ഉടമ അറിയാതെ ബാങ്ക് അക്കൗണ്ടിലെ പണം ആരോ പിന്‍വലിച്ചു. ബീരന്ത്വയല്‍ സ്വദേശി സതീഷ് കുമാറിന്റെ 1,33,300 രൂപയാണ് രണ്ട് തവണയായി നഷ്ടപ്പെട്ടിരിക്കുന്നത്. സതീഷ് കുമാറിന്റെ കാനറാ ബാങ്കിലെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന പണമാണ് ആരോ പിന്‍വലിച്ചതായി കാണുന്നത്. കഴിഞ്ഞ സപ്തംബര്‍ നാലിനും എട്ടിനും അര്‍ധരാത്രിയിലാണ് പണം പിന്‍വലിച്ചത്. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







