കാസര്‍കോട്: അംഗനവാടി അധ്യാപികയെ പ്ലാന്റേഷന് കോര്‍പറേഷന്റെ കശുമാവിന് തോട്ടത്തില്‍ വിഷം കഴിച്ചുമരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ ബേംഗത്തടുക്കയിലെ ബേബി(46) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അധ്യാപികയെ അംഗനവാടിക്ക് സമീപത്തുള്ള തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദൂര്‍ പൊലീസെത്തി മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ്: സിഎം സുന്ദരന്‍. മകന്: പി സന്ദീപ്.







