എല്‍ ഐ സി ഏജന്റ് നാഗരാജ് അന്തരിച്ചു
കാസര്‍കോട്: എല്‍ ഐ സി ഏജന്റ് കാസര്‍കോട് ചന്ദ്രഗിരി റോഡ് ജംഗ്ഷനടുത്തെ നാഗരാജ് (72) അന്തരിച്ചു.രണ്ടുമാസത്തോളമായി കരള്‍ സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പിഗ്മി ഏജന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. നാടക കലാകരന്‍, കാസര്‍കോട് റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ എന്നിവയിലും സജീവ പ്രവര്‍ത്തകനായിരുന്നു. നാഗരാജിന്റെ മരണവാര്‍ത്ത സഹപ്രവര്‍ത്തകരെ ഞെട്ടിച്ചു. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്യുകയും എല്ലാവരോടും സൗമ്യമായും സൗഹൃദത്തോടെയും പെരുമാറുകയും ചെയ്തിരുന്ന നാഗരാജിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ എല്‍ ഐ സി സീനിയര്‍ മാനേജര്‍ എം പി ശ്രീജിത്ത് ദുഖഃമറിയിച്ചു. …