എംജി റോഡിലെ ട്രാഫിക് കുരുക്ക്; സമരം ചെയ്തവര്‍ക്കെതിരെ പൊലീസ് കേസ്

കാസര്‍കോട്: എംജി റോഡിലെ ട്രാഫിക് കുരുക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത 25 പേര്‍ക്കെതിരെ മുനിസിപ്പാലിറ്റിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തുവെന്ന് ജനകീയ വികസന സമിതി ഭാരവാഹികള്‍ അറിയിച്ചു.

നഗരത്തിലെ ഒരു വ്യാപാരിയായ ഹനീഫ് ഗതാഗതക്കുരുക്കില്‍പ്പെട്ടു മരിച്ച സാഹചര്യം ആവര്‍ത്തിക്കാനുള്ള അവസരം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമിതി മനുഷ്യച്ചങ്ങലയും മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ചും നടത്തിയിരുന്നു. അതിനു ശേഷം മുനിസിപ്പല്‍ ഓഫീസില്‍ നിവേദനം നല്‍കാനെത്തിയപ്പോള്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, സൂപ്രണ്ട് എന്നിവരുടെ കസേര ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഓഫീസിലുണ്ടായിരുന്ന ഒരു ജീവനക്കാരന്റെ കയ്യില്‍ നിവേദനം കൊടുത്തു. അത് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ സ്‌റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് അറിയിച്ചു. റോഡ് ഗതാഗതം തടസ്സപ്പെടുത്തി എന്നതിന് മുനിസിപ്പല്‍ അധികൃതരുടെ പരാതിയില്‍ കേസുണ്ടെന്നറിയിച്ചു. നഗരസഭക്കെതിരെ കെടുകാര്യസ്ഥത, അഴിമതി ആരോപണം, കെട്ടിടനിര്‍മ്മാണ ഫയല്‍ ചോര്‍ച്ച, തെരുവോര കച്ചവടം തുടങ്ങി പല കാര്യങ്ങളിലും ജനങ്ങള്‍ വിശദീകരണം കേടുന്നുണ്ട്. അതിന് മറുപടി പറയാതെ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാമെന്നാണ് ഭാവമെങ്കില്‍ അതിരൂക്ഷമായ ജനകീയ പ്രതിഷേധത്തെ മുനിസിപ്പാലിറ്റിക്ക് അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഭാരവാഹികള്‍ മുന്നറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page