ഫോണില്‍ ചാറ്റ് ചെയ്തത് ചോദ്യം ചെയ്തു; ഭര്‍തൃവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച അധ്യാപിക ചികിത്സയിലിരിക്കെ മരിച്ചു

കൊല്ലം∙ കടയ്ക്കലിൽ ഭർതൃവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിക്കവേ പരിക്കേറ്റ് ചികിത്സയിലായിരുന്ന  അധ്യാപിക മരിച്ചു. ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്റെ ഭാര്യ നിഷ്നയാണ് (27) മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് അധ്യാപിക ആത്മഹത്യക്ക് ശ്രമിച്ചത്. സ്കൂളിൽ നിന്നു സമീർ  ആണ് നിഷ്നയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നത്. വീട്ടിൽ എത്തിയ ശേഷം തൂങ്ങിമരിക്കാൻ ശ്രമിച്ചു. ഇതു കണ്ട സമീർ, കുരുക്കഴിച്ചു നിഷ്നയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരണപ്പെട്ടു.  പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരം കബറടക്കി.നിഷ്ന ഫോണിൽ ചാറ്റ് ചെയ്തത് സമീർ …

ചെമ്മനാട് വനിത സർവീസ് സൊസൈറ്റിയിൽ നിന്ന് മുക്കുപണ്ടം പണയപ്പെടുത്തി 4.40 ലക്ഷം തട്ടിയ സംഭവം; നിരവധി കവർച്ച കേസുകളിലെ പ്രതി അറസ്റ്റിൽ

കാസർകോട്: കളനാട്ടെ ചെമ്മനാട് വനിതാ സർവീസ് സൊസൈറ്റിയിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി 4.40 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിലായി. ചന്ദ്രഗിരി കീഴൂർ വീട്ടിൽ കെ സാജുദ്ദീ(47)നെയാണ് മേൽപ്പറമ്പ് എസ് ഐ ടി അഖിലും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേരളത്തിലും കർണാടകയിലുമായി നിരവധി കവർച്ച കേസുകളിലെ പ്രതിയാണ് ഇയാൾ. കഴിഞ്ഞ മാർച്ച് മാസം മുതലാണ് ഇയാൾ സൊസൈറ്റിയിൽ നിന്നും മുക്ക് പണ്ടം പണയപ്പെടുത്തി പണം കൈക്കലാക്കിയത്. മൂന്നുമാസങ്ങളിലായി മാല, നാല് …

ഇടുവുങ്കാൽ നെരപ്പനടിയിലെ കാർത്യായനി അന്തരിച്ചു

കാസർകോട്: കളനാട് ഇടുവുങ്കാൽ നെരപ്പനടി ചന്ദ്രകാന്തത്തിലെ കാർത്യായനി(87) അന്തരിച്ചു. ഭർത്താവ്: പരേതനായ ദാമോധരൻ ഗൗവ്വത്തടുക്ക. മക്കൾ: ജയചന്ദ്രൻ (റിട്ട.ഡയറ്റ് മായിപ്പാടി, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കേന്ദ്ര കമ്മിറ്റിയംഗം), അയ്യപ്പൻ, പരേതനായ സുകുമാരൻ. മരുമക്കൾ: പ്രേമ ജയചന്ദ്രൻ, ശോഭ അയ്യപ്പൻ, ശാന്ത സുകുമാരൻ. സഹോദരങ്ങൾ: ജാനകി മംഗലാപുരം, കുഞ്ഞമ്മ ചെമ്മനാട്, സുലോചന ചെമ്മനാട്, പരേതരായ ഉമ്പിച്ചി ചെമ്മനാട്, നാരായണി ചെമ്മനാട്, ചോയിച്ചി ചെമ്മനാട്, നാരായണൻ ചെമ്മനാട്. സഞ്ചയനം ചൊവ്വാഴ്ച.

പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ അടിയിൽപെട്ട് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: കാർ പിന്നോട്ടെടുക്കുന്നതിനിടെ കാറിനടിയിൽപെട്ട് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ തയ്യിലിലാണ് സംഭവം. തയ്യിൽ കുറുവ റോഡിനു സമീപം സെയിൻ ഹൗസിൽ ഹൂറിൻ മെഹബൂബിയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് കാർ തിരിക്കാനുള്ള ശ്രമത്തിനിടെ കുട്ടി കാറിനടുത്തേക്ക് എത്തുകയായിരുന്നു. എന്നാൽ ഇത് പിതാവ് കണ്ടില്ല. പിതാവ് കാർ പിന്നോട്ടെടുത്തതോടെ കുട്ടി അതിനടിയിൽ പെട്ടു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവ് ഷഫ് ഖത്തിനെതിരേ പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനം …