ഉപ്പളയിൽ ഉച്ചക്കള്ളന്മാർ; കൈക്കമ്പയിലെ ബേക്കറിയിൽ നിന്ന് നട്ടുച്ചയ്ക്ക് മുപ്പതിനായിരം രൂപ കൊള്ളയടിച്ചു; പോലീസ് അന്വേഷണത്തിൽ

മഞ്ചേശ്വരം: ഉപ്പളയിൽ ഉച്ചക്കള്ളന്മാർ കൊള്ള രൂക്ഷമാക്കി യെന്ന് വ്യാപാരികളും കോൺഗ്രസും ഉൾക്കണ്ഠപ്പെട്ടു. ശനിയാഴ്ച മൂന്നുമണിയോട ടുപ്പിച്ച് കൈക്കമ്പയിലെ ബേക്കറിയിൽ നിന്ന് മുപ്പതിനായിരം രൂപ കൊള്ളയടിച്ചെന്ന് കടയുടെ ആശങ്കപ്പെട്ടു . കടയുടെ ഷട്ടർ താഴത്തിയ ശേഷം ഊണ് കഴിച്ച് അര മണിക്കൂറിനുള്ളിൽ തിരിച്ചെത്തിയപ്പോഴാണ് മേശവലിപ്പിൽ വച്ചിരുന്ന പണം കാണാതായതെന്ന് കടയുടെ പരാതിപ്പെട്ടു. ഇതിനടുത്ത കടകളിലും അടുത്തിടെ കൊള്ള നടന്നിരുന്നു. പരാതി കൊടുത്താൽ കച്ചവടവും സമയവും നഷ്ടമാവുമെന്നും കൊള്ള പോയതിനേക്കാൾ നഷ്ടം നേരിടേണ്ടി വന്നേക്കും എന്നും കരുതി അന്നത് ആരും പരാതിപ്പെട്ടില്ല ത്രെ. കുറച്ചുമുമ്പ് മൊബൈൽ മോഷണവും ഉണ്ടായെന്നും അന്ന് കടയുടമ മോഷ്ടാവെന്നു സംശയിച്ച് ഒരാളെ പിടിച്ചെന്നും അയാൾ ഫോൺ തിരിച്ചു കൊടുത്തെന്നും ഒക്കെ പറയുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച ഇന്ന് കവർച്ച നടന്ന കടയ്ക്കടുത്തുള്ള ഫ്രൂട്ട് കടയിൽ നിന്ന് 10500 രൂപമോഷ്ടിച്ചിരുന്ന തായി പറയുന്നു. അതും ഉച്ചക്ക് ഊണു കഴിക്കാൻ കടയുടമ പോയപ്പോഴായിരുന്നുവത്രെ. അതിനടുത്തെ ഒരു ഐസ്ക്രീം കടയിൽ നിന്നും അതിനു കുറച്ചു ദിവസം മുമ്പ് പതിനായിരത്തോളം രൂപ മോഷ്ടിച്ചതായുംപരാതിയുണ്ട് . എന്നാൽ അതു സംബന്ധിച്ച് അവർ ആരും പരാതിക്കു നിന്നില്ല . കള്ളൻ കൊണ്ടുപോയി തിന്നട്ടെ എന്ന് സമാധാനിച്ചു. എന്നാൽ കട്ട് തിന്നുന്നത് കള്ളനു ഹരമായിരിക്കുകയാണെന്ന് നാട്ടുകാരും വ്യാപാരികളും സംശയിക്കുന്നു. ഇന്നത്തെ കവർച്ചയെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടു. പരാതി ലഭിച്ചുടനെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടയും പരിസരങ്ങളും പോലീസ് സന്ദർശിച്ചു. കളവു പതിവായിട്ടും പണം മേശയിൽ വച്ചു മേശയും കടയും ലോക്ക് ചെയ്യാതെ കച്ചവടക്കാർ ഊണുകഴിക്കാൻ പോകുന്നത് പോലീസിനെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.കൈക്കമ്പയിൽ കൊള്ളസംഘം സജീവമായത് ജനങ്ങളിൽ ഭീതിയുളവാക്കിയിട്ടുണ്ടെന്നും കൊള്ള സംഘത്തെ ഉടൻ പിടികൂടണമെന്നും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് സീഗന്റടി പോലീസിനോട് ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പിനെ കളങ്കപ്പെടുത്താൻ ഉള്ള നീക്കങ്ങളെ കോൺഗ്രസ് സർവശക്തിയുമു പയോഗിച്ചു എതിർക്കുമെന്ന് മുന്നറിയിച്ചു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ പഞ്ചായത്ത് ഓഫീസ് കാന്റീനിലെ മലിനജലം അയൽക്കാരുടെ വീട്ടുമുറ്റത്തും വഴിയിലും ; ദുർഗന്ധം കൊണ്ട് വീട്ടിലിരിക്കാനും മലിനജലം കൊണ്ട് പുറത്തിറങ്ങാനും കഴിയുന്നില്ലെന്ന് നാട്ടുകാർ
Scroll to top

You cannot copy content of this page