ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവിയായി എയര്‍ചീഫ് മാര്‍ഷല്‍ അഷുതോഷ് ദീക്ഷിത് ചുമതലയേറ്റു.
43 വര്‍ഷത്തെ തിളക്കമേറിയ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നു വിരമിച്ച എയര്‍ചീഫ് മാര്‍ഷല്‍ എ പി സിംഗിന്റെ ഒഴിവിലാണ് എയര്‍ ചീഫ് മാര്‍ഷലായി അഷുതോഷ് ദീക്ഷിത് ചുമതലയേറ്റത്.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉപമേധാവിയായിരുന്ന ഇദ്ദേഹാണ് പ്രധാന നേതൃത്വം വഹിച്ചിരുന്നത്. വ്യോമസേനയുടെ ഉപമേധാവിയാവുംമുമ്പു സംയുക്ത പ്രതിരോധ വിഭാഗം ചെയര്‍മാന്‍, സ്റ്റാഫ് കമ്മിറ്റി ചീഫ് എന്നീ പദവികള്‍ വഹിച്ചിരുന്നു. വ്യോമസേനയില്‍ 40 വര്‍ഷത്തിനടുത്തു സേവനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മിറേജ്-2000, ജാഗ്വര്‍, വിവിധ തരം എം ഐ ജി യുദ്ധ വിമാനങ്ങള്‍, തേജസ്, ഹാക്ക്, കിരണ്‍, എ എന്‍ -32, ഐ എല്‍ -78യുദ്ധവിമാനങ്ങളില്‍ ഉള്‍പ്പെടെ 3500 മണിക്കൂറിലധികം പൈലറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സേഫ്ഡ് സാഗര്‍, ഓപ്പറേഷന്‍ രക്ഷക്, കോപ് ഇന്ത്യ, ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെ നിരവധി പ്രധാന സൈനിക ഇടപെടലുകള്‍ക്കു നേതൃത്വം നല്‍കിയിരുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡിഫന്‍സ് സര്‍വ്വീസ് സ്റ്റാഫ് കോളേജ്, നാഷണല്‍ ഡിഫന്‍സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. എയര്‍ഫോഴ്‌സിന്റെ ടെസ്റ്റ് പൈലറ്റ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ ആയും പ്രവര്‍ത്തിച്ചിരുന്നു. സതേണ്‍ എയര്‍ കമാന്റ് എയര്‍ ഡിഫന്‍സ് കമാണ്ടര്‍, അസി. ചീഫ് ഓഫ് എയര്‍ സ്റ്റാഫ് പ്രൊജക്ട് , അസി. ചീഫ് ഓഫ് എയര്‍ സ്റ്റാഫ് (പ്ലാന്‍സ്) ഡെപ്യൂട്ടി എയര്‍ സ്റ്റാഫ് ചീഫ് എന്നീ പദവികളും വഹിച്ചിരുന്നു.








