കണ്ണൂര്‍: ബാങ്കിന് സമീപത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എടക്കാട്, പൊതുവിച്ചേരിയിലെ അബ്ദുല്‍ മുനീറി(31)നെയാണ് കണ്ണൂര്‍ ടൗണ്‍ എസ്ഐ ടി.കെ അഖിലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. സെപ്തംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍, ചൊവ്വ സഹകരണ ബാങ്കിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.








