ചെര്‍ക്കള: ലോകത്തെ നൂറു രാജ്യങ്ങളുടെ പതാകകള്‍ ആറു വയസ്സുകാരനായ കൊച്ചുമിടുക്കന് തിരിച്ചറിഞ്ഞു. എരിയപ്പാടിയിലെ എ.എം നിസാം-ശഹ്ന ഷംലസ് ദമ്പതികളുടെ മകന് അബ്ദുല്‍ റഹ്മാന് ശാസിയാണ് ചെറുപ്രായത്തില്‍ വലിയ അറിവും ഓര്‍മ്മ ശക്തിയും പ്രകടിപ്പിച്ചത്. ശാസി റെക്കാഡ് ഓഫ് ഇന്ത്യ ബുക്കില്‍ ഇടം നേടി. കൊച്ചുമിടുക്കന്റെ കഴിവില്‍ നാടും കുടുംബവും അഭിമാനിക്കുന്നു. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശാസി.







