സ്വര്‍ണ്ണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് സ്വര്‍ണ്ണവും ഒന്നര കോടി രൂപയും കൊള്ളയടിച്ച കേസ്; സംഘത്തലവന്‍ അറസ്റ്റില്‍

പയ്യന്നൂര്‍: സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണവും പണവും കൊള്ളയടിച്ച കേസില്‍ സംഘത്തലവന്‍ അറസ്റ്റില്‍. വയനാട്, പുല്‍പ്പള്ളി പെരിയക്കള്ളൂര്‍, ചക്കാലക്കല്‍ ഹൗസില്‍ എം.സുജിത്തി (31)നെയാണ് പയ്യന്നൂര്‍ ഡിവൈഎസ്പി പി കെ മണിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയലിന്റെ സ്‌ക്വാഡംഗങ്ങളും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം.

തലശ്ശേരി ചിറക്കരയില്‍ സ്വര്‍ണ വ്യാപാരിയായ കുമാര്‍ ജലന്തര്‍ നിസാമും കുടുംബവും സഞ്ചരിച്ചിരുന്ന കാർ പയ്യന്നൂരിനടുത്ത് തടഞ്ഞ് നിര്‍ത്തി ഒന്നരക്കോടിയോളം രൂപയും 250 ഗ്രാം സ്വര്‍ണവും കൊള്ളയടിച്ചു എന്നാണ് കേസ്. കാറിനെ പിന്തുടര്‍ന്നെത്തിയ അക്രമി സംഘം എടാട്ടു ദേശീയപാതയില്‍ വെച്ചാണ് അക്രമം നടത്തിയത്. കുടുംബത്തെ നടു റോഡില്‍ ഇറക്കിവിട്ടശേഷം കാറുമായി കടന്നു കളയുകയായിരുന്നു കൊള്ളസംഘം. കാര്‍ പിന്നീട് പിലാത്തറ സഹകരണ കോളേജിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

കേസില്‍ നേരത്തെ പത്താളം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ സുജിത്താണ് സംഘത്തലവനെന്നും ഇയാള്‍ക്കെതിരെ ഹൈവേ കൊള്ള ഉള്‍പ്പെടെ 14 കേസുകള്‍ ഉണ്ടെന്നും പൊലീസ് അറിയിച്ചു.
മറ്റു കൊട്ടേഷന്‍ സംഘങ്ങളുടെ ഭീഷണി ഉള്ളതിനാല്‍ ഒരു സംഘം ആള്‍ക്കാരുടെ അകമ്പടിയോടെ മാത്രമേ സുജിത്ത് പുറത്തിറങ്ങാറുള്ളൂ. ഇയാള്‍ ബിഎംഡബ്ല്യു കാറില്‍ സംസ്ഥാന വിടാനുള്ള ഒരുക്കത്തിനിടയിലാണ് പിടിയിലായത്. ജമ്മു കാശ്മീര്‍ രജിസ്‌ട്രേഷനുള്ള ബിഎംഡബ്ല്യു കാറില്‍ കടക്കാന്‍ ആയിരുന്നു ശ്രമം. കേരളത്തില്‍ ഓടാന്‍ അനുമതിയില്ലാത്ത വാഹനം ഇയാള്‍ക്ക് ലഭിച്ചതിലും ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page