ട്രെയിനിൽ വൻ നിരോധിത പുകയില വേട്ട; 8830 പാക്കറ്റുകളുമായി അസം സ്വദേശി പിടിയിൽ

കാസർകോട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച 8830 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടികൂടി. അസം സ്വദേശി പിടിയിലായി. അസം സാംഗോറി സ്വദേശി ബെന്യാമിൻ(24) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയോടെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ചെന്നൈ മെയിലിൽ നിന്നാണ് പുകയില കടത്ത് പിടികൂടിയത്. ട്രെയിനിന്റെ പിറകുവശത്തെ ജനറൽ കോച്ചിലാണ് യുവാവ് യാത്ര ചെയ്തിരുന്നത്. റെയിൽവേ പൊലീസ് എസ് ഐ സനിൽ കുമാർ, ആർ പി എഫ് എ എസ് ഐ വിനോജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ …

സോളാർ പാനൽ സ്ഥാപിക്കാനുള്ള ഒരുക്കത്തിനിടെ തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

ചെറുവത്തൂർ: സോളാർ പാനൽ സ്ഥാപിക്കാനുള്ള ഒരുക്കത്തിനിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് മുക്കം കൂടരഞ്ഞി സ്വദേശി പി എ ഫൈസൽ(33) ആണ് മരിച്ചത്. കഴിഞ്ഞദിവസം പടന്ന ഗണേഷ് മുക്കിലാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ സോളാർ പാനൽ സ്ഥാപിക്കാനുള്ള പ്രവൃത്തി നടക്കവേ രണ്ടാം നിലയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പരേതനായ ചാത്തൻചിറ ആലിയുടെയും പി എ കുഞ്ഞാമിനയുടെയും മകനാണ്. ഷഫ്നയാണ് ഭാര്യ. ആയിഷ, നജ്മി, …

കോൺഗ്രസ് നേതാവ് ബളാലിലെ എ.വി മാത്യു അന്തരിച്ചു; സംസ്കാരം നാളെ

വെള്ളരിക്കുണ്ട്: :ജില്ലയിലെ കോൺഗ്രസ് മുതിർന്ന നേതാവ് ബളാലിലെ എ. വി. മാത്യു( 86)അന്തരിച്ചു. സംസ്കാരം ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് ബളാൽ സെന്റ് ആന്റണിസ് ചർച്ച് സെമിത്തേരിയിൽ നടക്കും. മലയോരമേഖലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പടുത്തുയുർത്തന്നതിലും സാമൂഹ്യക, സാംസ്കാരിക സഹകരണ മേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി കൂടി ആയിരുന്നു എ. വി. മാത്യു എന്ന കുഞ്ഞേട്ടൻ. മുൻ മുഖ്യമന്ത്രിമാരായ ഏകെ ആന്റണി, ഉമ്മൻചാണ്ടി, മുൻ കേന്ദ്രമന്ത്രി വയലാർ രവി, കെ പി നൂറുദ്ദീൻ, കെ …