ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം; കാസര്‍കോട് അടക്കം 21 സ്റ്റേഷനുകളില്‍ പുതിയ ഡെലിവറി പദ്ധതിയുമായി റെയില്‍വേ

കാസര്‍കോട്: ട്രെയിന്‍ യാത്രയ്ക്കിടെ ഹെഡ്‌ഫോണോ മൊബൈല്‍ ചാര്‍ജറോ മറ്റ് അത്യാവശ്യ സാധനങ്ങളോ എടുക്കാന്‍ മറന്നുപോയാല്‍ ഇനി ആശങ്ക വേണ്ട. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് സാധനങ്ങള്‍ ട്രെയിനിലെയോ അല്ലെങ്കില്‍ സ്റ്റേഷനുകളിലെ പ്രത്യേക കിയോസ്‌കുകളിലോ എത്തിച്ചുനല്‍കാന്‍ സതേണ്‍ റെയില്‍വേ പദ്ധതി ഒരുക്കുന്നു. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വഴി നിലവില്‍ ഭക്ഷണം ലഭ്യമാക്കുന്നതിന് പുറമെയാണ്. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ ട്രെയിനുകളില്‍ ഭക്ഷണം എത്തിച്ചുനല്‍കുന്നുണ്ടെങ്കിലും, ഈ പുതിയ പദ്ധതിയിലൂടെ കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാകും. തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം ജങ്ഷന്‍, കായംകുളം ജങ്ഷന്‍, ചെങ്ങന്നൂര്‍, കോട്ടയം, ആലപ്പുഴ, എറണാകുളം ടൗണ്‍, എറണാകുളം ജങ്ഷന്‍, ആലുവ, തൃശൂര്‍, പാലക്കാട് ജങ്ഷന്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നീ സ്റ്റേഷനുകളാണ് പദ്ധതിക്കായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍, ക്വിക്ക്-കൊമേഴ്‌സ് ദാതാക്കള്‍ എന്നിവയിലൂടെ യാത്രക്കാര്‍ക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ യാത്രയ്ക്കിടയില്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഈ പദ്ധതി സഹായിക്കും.
സാധനങ്ങള്‍ ട്രെയിനുകളില്‍ നേരിട്ട് എത്തിച്ചുനല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. യാത്ര കഴിഞ്ഞ് സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കൈപ്പറ്റാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കായി ഈ കിയോസ്‌കുകള്‍ പ്രത്യേക ഡെലിവറി പോയിന്റുകളായും പ്രവര്‍ത്തിക്കും.
യാത്ര പുറപ്പെടുന്നതിന് മുന്‍പ് അത്യാവശ്യ സാധനങ്ങള്‍ എടുക്കാന്‍ മറന്നുപോകുന്ന സാഹചര്യങ്ങളില്‍ സ്റ്റേഷനുകളിലെ പരിമിതമായ സ്റ്റോപ്പുകളെ ആശ്രയിക്കുന്നതിന് പകരം ഇത് യാത്രക്കാര്‍ക്ക് മികച്ച ബദലാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളഞ്ഞു കിട്ടിയ മൊബൈല്‍ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു; പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അത് മോഷ്ടിച്ചു വിറ്റു, പൊലീസുകാരനെതിരെ മോഷണത്തിന് കേസ്, സംഭവം ചന്തേരയില്‍
Scroll to top

You cannot copy content of this page