കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. 4.690 കിലോ കഞ്ചാവുമായി യുവാവിനെ കണ്ണൂര്‍ റെയില്‍വേ പൊലീസ് പിടികൂടി. താണ കസാനക്കോട്ട സി.വി.സല്‍മാനുല്‍ ഫാരീസ് (25) ആണ് പിടിയിലായത്. കോഴിക്കോട് റെയില്‍വേ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി.എന്‍.സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രി 7.40 ഓടെ മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. ആര്‍പിഎഫുമായി ചേര്‍ന്ന് പൊലീസ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമുകളില്‍ പരിശോധന നടത്തിവരവെയാണ് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ സംശയകരമായ സാഹചര്യത്തില്‍ യുവാവിനെ കണ്ടത്. തുടര്‍ന്ന് ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ചെന്നൈയില്‍ നിന്ന് കൊണ്ടുവരുന്നതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐമാരായ ഷാജി പാനോളി, പി.മനോജ്കുമാര്‍, ഗ്രേഡ് എ.എസ്.ഐമാരായ വിനയകുമാര്‍, സജി, സി.പി.ഒ ജിഷ്ണു, കണ്ണൂര്‍ ആര്.പി.എഫിലെ എ.എസ്.ഐ മനോജ്കുമാര്‍, ഹെഡ്കോണ്‍സ്റ്റബിള്‍ വിജേഷ്, കോണ്‍സ്റ്റബിള്‍ അബ്ദുള്‍സത്താര്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.








