മാതാവിന് ജീവിക്കാന്‍ പണം നല്‍കുന്നില്ലെന്നാരോപിച്ച് മകനെ അടിച്ചുകൊല്ലാന്‍ ശ്രമം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: യുവാവിനെ അടിച്ചുകൊല്ലാന്‍ ശ്രമിച്ച രണ്ടാനച്ഛനെ തളിപ്പറമ്പ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മായച്ചൂളയിലെ കോയാന്‍ സനീഷി(43)നെയാണ് എസ്.ഐ ശ്രീനാഥിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പൂവ്വം ഒരുമ നഗറില്‍ താമസിക്കുന്ന ഇരിക്കൂര്‍ പെരുവളത്തുപറമ്പിലെ പള്ളിപ്പറമ്പില്‍ മുഹമ്മദ് ഷഫീക്കിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. മുഹമ്മദ് ഷഫീക്കിന്റെ മാതാവിന്റെ രണ്ടാം ഭര്‍ത്താവാണ് പ്രതിയായ സനീഷ്. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ പൂവത്തെ വീട്ടുമുറ്റത്താണ് അക്രമം നടന്നത്. ഷഫീക്കിന്റെ ഷര്‍ട്ടിന്റെ കോളര്‍ പിടിച്ച് തടഞ്ഞുനിര്‍ത്തിയ സനീഷ് ജനലിന്റെ മര കട്ട്ള ഉപയോഗിച്ച് തലയുടെ പിറകില്‍ അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. വീണ്ടും ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും ഷഫീക്ക് ഒഴിഞ്ഞുമാറി. അല്ലായിരുന്നുവെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മാതാവിന്റെ ജീവിത ചെലവിന് താനും സഹോദരനും പണം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് സനീഷ് അക്രമിച്ചതെന്നും ഷഫീക്കിന്റെ പരാതിയിലുണ്ട്. ഷാഡോ പൊലീസ് അംഗങ്ങളായ വിജേഷ്, കമലേഷ്, ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫ് എന്നിവരും ചേര്‍ന്നാണ് സനീഷിനെ അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളഞ്ഞു കിട്ടിയ മൊബൈല്‍ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു; പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അത് മോഷ്ടിച്ചു വിറ്റു, പൊലീസുകാരനെതിരെ മോഷണത്തിന് കേസ്, സംഭവം ചന്തേരയില്‍
Scroll to top

You cannot copy content of this page