അഭിമുഖം കഴിഞ്ഞിട്ടും നിയമനം വൈകുന്നു; പൈവളിഗെ പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ ആശാ വര്‍ക്കറെ നിയമിക്കണം

കാസര്‍കോട്: പൈവളിഗെ പഞ്ചായത്തിലെ പതിനാറാം വാര്‍ഡായ കൊക്കാച്ചാലില്‍ ആശാവര്‍ക്കറുടെ നിയമനം വൈകുന്നതായി പരാതി. അഭിമുഖം പൂര്‍ത്തിയായിട്ടും പുതിയ ആശാവര്‍ക്കറുടെ നിയമനം നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. നിലവില്‍ പതിനഞ്ചാം വാര്‍ഡിലെ ആശാവര്‍ക്കാറാണ് കൊക്കാച്ചാലില്‍ താല്‍ക്കാലികമായി ചുമതലപ്പെടുത്തിയത്. അവര്‍ രോഗികളെ സന്ദര്‍ശിക്കുകയോ സേവനങ്ങള്‍ നല്‍കുകയോ ചെയ്യുന്നില്ലെന്നും, കഴിഞ്ഞ ഒന്നര വര്‍ഷമായി വയോധികരും ഭിന്നശേഷിക്കാരുമുള്‍പ്പെടെയുള്ള രോഗികള്‍ ദുരിതത്തിലാണെന്നും വാര്‍ഡ് അംഗം പ്രിന്‍സി ആരോപിച്ചു. മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ 19ന് നടത്തിയ അഭിമുഖത്തില്‍ ഏഴോളം പേര്‍ പങ്കെടുക്കുകയും ഒരാളെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. …

ഉജ്ജ്വല പ്രകടനത്തോടെ ബി എം എസ് ദ്വിദിന ജില്ലാസമ്മേളനത്തിനു തുടക്കമായി

കാസര്‍കോട്: അത്യുജ്ജ്വല പ്രകടനത്തോടെ ബി എം എസ് ദ്വിദിന ജില്ലാ സമ്മേളനത്തിനു തുടക്കമായി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തു നിന്നു ആരംഭിച്ച പ്രകടനത്തില്‍ ജില്ലയിലെ 38 പഞ്ചായത്തുകളില്‍ നിന്നും മൂന്നു നഗര സഭകളില്‍ നിന്നുമുള്ള പതിനായിരത്തോളം തൊഴിലാളികള്‍ അണി നിരന്നു. കാസര്‍കോട് പഴയ ബസ്സ്റ്റാന്റ്, ട്രാഫിക് ജംഗ്ഷന്‍ ,ബാങ്കു റോഡു വഴി നീങ്ങിയ പ്രകടനം കറന്തക്കാട് സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറി കെ വി മധുകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് കെ …

കൊല്ലത്ത്, കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം: അച്ചടിയന്ത്രവും രണ്ടരക്കോടി രൂപയുടെ കള്ളനോട്ട് നിര്‍മ്മാണത്തിനുള്ള സാധനങ്ങളും പൊലീസ് പിടിച്ചു

കൊല്ലം: കൊല്ലം ടൗണിലെ വാടിയില്‍ കള്ളനോട്ടു നിര്‍മ്മാണ കേന്ദ്രം.കള്ളനോട്ടു നിര്‍മ്മാണ കേന്ദ്രം കണ്ടുപിടിച്ച പൊലീസ് കള്ളനോട്ടു നിര്‍മ്മിക്കാന്‍ കരുതിവച്ച സാധനങ്ങള്‍ പിടിച്ചെടുത്തു. കള്ളനോട്ട് അച്ചടിക്കുന്ന പ്രിന്ററുകള്‍, കള്ളനോട്ടടിക്കാനുള്ള പേപ്പര്‍ കഷണങ്ങള്‍, നോട്ടെണ്ണുന്ന മെഷീനുകള്‍, 500 രൂപയുടെ സ്റ്റിക്കറുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തവയില്‍പ്പെടുന്നു. വാടി കല്ലേലിവയല്‍ പുരയിടത്തെ സിയോണിന്റെ വീട്ടിലാണ് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഈ വീട്ടില്‍ നടത്തിയ മിന്നല്‍ റെയ്ഡില്‍ രണ്ടരക്കോടി രൂപയുടെ കള്ളനോട്ടുണ്ടാക്കാന്‍ കരുതിവച്ച സാധനങ്ങളാണ് പിടികൂടിയത്.റെയ്ഡില്‍ 46 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും അഞ്ചു ലക്ഷം …

അസുഖത്തില്‍ മനം നൊന്ത് വയോധിക കൈഞരമ്പ് മുറിച്ച് ജീവനൊടുക്കി

പയ്യന്നൂര്‍: അസുഖത്തില്‍ മനം നൊന്താണെന്നു പറയുന്നു, വയോധിക കൈഞരമ്പ് മുറിച്ച് ജീവനൊടുക്കി. പറശ്ശിനിക്കടവ്, തലുവിന്‍, കുന്നുംപുറത്തെ സി. ചന്ദ്രി(70)യാണ് മരിച്ചത്. ഇന്നലെ (വെള്ളി) രാവിലെ ആറുമണിയോടെയാണ് സംഭവം. ഇരുകൈകളിലെയും ഞരമ്പ് മുറിച്ച് അവശനിലയില്‍ കിടപ്പുമുറിയിലാണ് ചന്ദ്രിയെ കണ്ടത്. ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രാത്രി ഒന്‍പതു മണിയോടെ മരണം സംഭവിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ചന്ദ്രി.വലത് കൈയുടെ എല്ലിന് തേയ്മാനവും ഉണ്ടായിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരിക്കാം …

പറ്റുവ പടിഞ്ഞാറ്റയില്‍ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം; അടയാളം കൊടുക്കല്‍ ചടങ്ങ് നടന്നു

തൃക്കരിപ്പൂര്‍: കൊയോങ്കര ശ്രീ പറ്റുവ പടിഞ്ഞാറ്റയില്‍ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള അടയാളം കൊടുക്കല്‍ ചടങ്ങ് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം തന്ത്രി പുതുകുളം ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെയും, ക്ഷേത്ര ജന്മകണിശന്‍ സുകേഷ് ജ്യോത്സ്യരുടെയും, വിവിധ ക്ഷേത്ര ആചാര സ്ഥാനികരുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. പ്രധാന ദേവതയായ പടിഞ്ഞാറ്റയില്‍ ഭഗവതിയുടെ കോലധാരി തെക്കുംകര കര്‍ണ്ണമൂര്‍ത്തി സജേഷ് പണിക്കര്‍ കൊയോങ്കര, കൊയങ്കരക്കാരന്‍ ജയപ്രകാശ്, അജയന്‍ ചിങ്കം എന്നിവര്‍ക്ക് അടയാളം കൊടുത്തു. പെരുങ്കളിയാട്ട ആഘോഷ കമ്മിറ്റി ഭാരവാഹികളായ പി ശശിധരന്‍, …

കേടായ പല്ലിനു പകരം പറിച്ചത് നല്ല പല്ല്; ആശുപത്രിക്കെതിരെ പരാതി, മറ്റേ പല്ലു കൂടി പറിച്ചു തരാമെന്ന് ഡോക്ടറുടെ മറുപടി

കോഴിക്കോട്: കേടായ പല്ലിനു പകരം മറ്റൊരു പല്ല് പറിച്ചതായി പരാതി. നാദാപുരം താലൂക്ക് ആശുപത്രിയിലാണ് സംഭവം.പതിനൊന്നു കാരന്റെ പല്ലാണ് ഡോക്ടറുടെ അശ്രദ്ധ കൊണ്ട് നഷ്ടപ്പെട്ടത്.അമ്മയ്‌ക്കൊപ്പമാണ് കുട്ടി ആശുപത്രിയില്‍ എത്തിയത്. പരിശോധനയ്ക്കു ശേഷം കേടായ പല്ല് എടുത്തുമാറ്റണമെന്ന് ഡോക്ടര്‍, മാതാവിനെ അറിയിച്ചു. മാതാവ് സമ്മതം മൂളുകയും ചെയ്തു. പല്ല് എടുത്തുമാറ്റിയ ശേഷം വായയില്‍ പഞ്ഞിവച്ചാണ് തിരിച്ചയച്ചത്. വീട്ടിലെത്തി പഞ്ഞി മാറ്റിയപ്പോഴാണ് കേടായ പല്ലിനു പകരം മറ്റൊരു പല്ലാണ് പറിച്ചു മാറ്റിയതെന്ന കാര്യം മനസ്സിലായത്. തുടര്‍ന്ന് മകനെയും കൂട്ടി മാതാവ് …

വള്ളംകളിയുടെ ആരവമുയര്‍ന്നു; മഹാത്മഗാന്ധി ട്രോഫി ഉത്തരമലബാര്‍ ജലോത്സവം നവംബര്‍ 14ന്

നീലേശ്വരം: മഹാത്മാ ഗാന്ധി ട്രോഫിക്കായുള്ള ഉത്തരമലബാര്‍ ജലോത്സവം നവംബര്‍ 14 ന് നടക്കും.കോട്ടപ്പുറം ഹൗസ്‌ബോട്ട് ടെര്‍മിനലില്‍ നടന്ന യോഗത്തില്‍ സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ടൂറിസം വകുപ്പ്, ഡി.ടി.പി.സി, നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്, വള്ളംകളി അസോസിയേഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. ജലോത്സവം കോട്ടപ്പുറം ഹൗസ്ബോട്ട് ടെര്‍മിനലിലാണ് നടക്കുക. എംഎല്‍എയുടെ ഇടപെടലില്‍ ജലോത്സവം സംഘടിപ്പിക്കാന്‍ 10 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.ജില്ലയിലെ തേജസ്വിനി പുഴയുടെ തീരത്ത് കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ …

പിണങ്ങിയ ഭാര്യയുമായി വഴക്ക്; മകളെ അക്രമിക്കുന്നത് തടയാന്‍ ചെന്ന ഭാര്യാമാതാവിനെ യുവാവ് കുത്തിക്കൊന്നു

ആലപ്പുഴ: ചാരുംമൂട്ടില്‍ മരുമകന്റെ കുത്തേറ്റ് ഭാര്യമാതാവ് കൊല്ലപ്പെട്ടു. ഇടക്കുന്നം നെല്ലുംവിളയില്‍ ജയകുമാറിന്റെ ഭാര്യ ജയകുമാരി (45) ആണ് മരിച്ചത്. ആലപ്പുഴ സ്വദേശിയായ ജോജി ജോസഫാണ് ജയകുമാരിയെ കുത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. പ്രണയവിവാഹിതരായ ജോജിയും അര്‍ച്ചനയും ഇപ്പോള്‍ പിണങ്ങിക്കഴിയുകയാണ്. കുടുംബ പ്രശ്‌നത്തെത്തുടര്‍ന്ന് അര്‍ച്ചന സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. ജോജി ജോസഫിന്റെ ശല്യം സഹിക്കാതെയാണ് തിരികെ വീട്ടിലേക്ക് വന്നതെന്നാണ് ആരോണം.ജോജി ജോസഫും ഭാര്യ അര്‍ച്ചനയും തമ്മില്‍ …

കാസര്‍കോട് പ്രസ് ക്ലബ്ബ്; സിജു കണ്ണന്‍ പ്രസിഡണ്ട്, പ്രദീപ് നാരായണന്‍ സെക്രട്ടറി

കാസർകോട്: കാസർകോട് പ്രസ് ക്ലബ്ബിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി സിജു കണ്ണനെയും (കൈരളി ന്യൂസ്‌), സെക്രട്ടറിയായി പ്രദീപ് നാരായണനെയും (24 ന്യൂസ്‌) തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്: ഷഫീഖ് നസറുള്ള(മീഡിയ വൺ) , ജോ.സെക്രട്ടറി:പുരുഷോത്തം പെർള ( വിജയവാണി), ട്രഷറർ: എം.ഷാജി (ദേശാഭിമാനി). എക്സിക്യൂട്ടീവ് അംഗങ്ങൾ: രമേശൻ പിലിക്കോട് (സിറാജ്), രഞ്ജിത്ത് മന്നിപ്പാടി(റിപ്പോർട്ടർ ടി വി ), കെ. വേണുഗോപാല(പ്രജാവാണി), ഷൈജു പിലാത്തറ(കൈരളി ന്യൂസ്‌).നാരായണൻ കരിച്ചേരി, കെ.സി. സന്ദീപ് എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ പിതാവ് തിരിച്ചെത്തിയില്ലെന്ന് മകള്‍; കാണാതായത് നെല്ലിക്കുന്ന്, കസബ ബീച്ച് സ്വദേശിയെ, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: വീട്ടില്‍ നിന്നു ഇറങ്ങിപ്പോയ പിതാവ് തിരിച്ചെത്തിയില്ലെന്നു മകള്‍ പൊലീസില്‍ പരാതിപ്പെട്ടു. കാസര്‍കോട്, നെല്ലിക്കുന്ന് കസബ ബീച്ചിലെ പ്രഭാകര (51)നെയാണ് കാണാതായത്. ഇതു സംബന്ധിച്ച് മകള്‍ പി.നവ്യയുടെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒക്ടോബര്‍ 17ന് ഉച്ചയ്ക്ക് 12ന് വീട്ടില്‍ നിന്നു ഇറങ്ങിപ്പോയ ശേഷം പിതാവ് വീട്ടിൽ തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നു കൂട്ടിച്ചേര്‍ത്തു.

പിലിക്കോട് മാനായിലെ എം.വി വിജയന്‍ അന്തരിച്ചു

ചെറുവത്തൂര്‍: പിലിക്കോട് മാനായിലെ എം.വി വിജയന്‍(70) അന്തരിച്ചു. തൃക്കരിപ്പൂര്‍ എളമ്പച്ചിയിലെ പരേതരായ കുഞ്ഞപ്പുവിന്റെയും ശ്രീദേവിയുടെയും മകനാണ്. ഭാര്യ: പരേതയായ സാവിത്രി. മക്കള്‍: എംവി അനൂപ്(അധ്യാപകന്‍), എംവി സന്ദീപ്(അധ്യാപകന്‍). മരുമക്കള്‍: വാണി ജയറാം(തിരുവനന്തപുരം), പിടി തേജസ്വിനി(കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: തങ്കമണി, വനജ, പരേതരായ നാരായണി, ലക്ഷ്മി, കുഞ്ഞിരാമന്‍, നാരായണന്‍, ബാലന്‍. ശനിയാഴ്ച വൈകീട്ട് 3 മണിക്ക് മട്ടലായി പൊതുശ്മാശാനത്തില്‍ സംസ്‌കാരം.

യാത്രക്കാരന്‍ ബസിനകത്ത് കുഴഞ്ഞുവീണു; സ്വകാര്യ ബസ് നേരെ ആശുപത്രിയിലേക്ക് വിട്ടു; എന്നിട്ടും ജീവന്‍ രക്ഷിക്കാന്‍ കഴിയാത്ത സങ്കടത്തില്‍ ബസ് ജീവനക്കാരും യാത്രക്കാരും

കാസര്‍കോട്: ബസ് യാത്രക്കിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണ വയോധികനെ അതേ ബസില്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉപ്പള, കൈക്കമ്പയിലെ ഗുജിരിക്കടയില്‍ ജോലിക്കാരനായ കര്‍ണാടക, ഭദ്രാവതി, ജപ്പത്തുനഗറിലെ ഫയാസ് അഹമ്മദ് (61) ആണ് മരിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ മഞ്ചേശ്വരത്തേക്ക് തിരിച്ചു.ഇന്നലെ (വെള്ളി) വൈകുന്നേരമുണ്ടായ സംഭവത്തെ കുറിച്ച് ബസ് ജീവനക്കാര്‍ പറയുന്നത് ഇങ്ങനെ: “കാസര്‍കോട് നിന്ന് തലപ്പാടിയിലേക്ക് പോവുകയായിരുന്ന ഗജാനന ബസിലെ യാത്രക്കാരനായിരുന്നു ഫയാസ് അഹമ്മദ്. കാസര്‍കോട് നിന്ന് ബസില്‍ കയറിയ ഇദ്ദേഹം തലപ്പാടിയിലേക്കാണ് ടിക്കെറ്റെടുത്തത്. …

നീലേശ്വരത്തെ മലഞ്ചരക്ക് വ്യാപാരി മാടായി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു; സംസ്‌കാരം ഇന്ന്

നീലേശ്വരം: ടൗണിലെ മലഞ്ചരക്ക് വ്യാപാരി തട്ടാച്ചേരി രാമരത്തെ മാടായി കുഞ്ഞിക്കണ്ണന്‍ (96) അന്തരിച്ചു. നീലേശ്വരം മേല്‍പ്പാലത്തിന് സമീപം മാട്ടുമ്മല്‍ കോംപ്ലക്‌സിലെ മാടായി ട്രേഡേഴ്‌സ് മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിന്റെ ഉടമയായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് കൊട്രച്ചാലിലെ സമുദായ ശ്മശാനത്തില്‍. ഭാര്യ: പരേതയായ കെ. സാവിത്രി. മക്കള്‍: ശ്യാമള (ദുബായ്), ചന്ദ്രന്‍ (മാടായി ട്രേഡേഴ്‌സ്). മരുമക്കള്‍: രാമചന്ദ്രന്‍ ചോമ്പാല(ദുബായ്), വി.പി. റിനി(ചീഫ് അക്കൗണ്ടന്റ്, ഈസ്റ്റ് എളേരി പഞ്ചായത്ത്). സഹോദരങ്ങള്‍: മാടായി ഗോപാലന്‍(റിട്ട. കസ്റ്റംസ് സൂപ്രണ്ട്), മാധവി, പരേതരായ …

മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് യുവതി മരിച്ചു

കാസര്‍കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബായാര്‍, കനിയാല, ചിമിരിത്തടുക്കയിലെ ലോകേഷയുടെ ഭാര്യ മമത(37)യാണ് കഴിഞ്ഞ ദിവസം തലശ്ശേരിയിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. അസുഖബാധിതയായി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിശോധനയിലാണ് മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പെര്‍മുദെ, മുന്നൂറുവിലെ സുന്ദര-ലളിത ദമ്പതികളുടെ മകളാണ് ബീഡി തൊഴിലാളിയായ മമത. മക്കള്‍: ഭുവിഷ, തനുഷ്‌ക. സഹോദരങ്ങള്‍: അനില്‍, സുനില്‍, അനിത.

അനധികൃത മദ്രസ: പെൺകുട്ടികൾ ഉൾപ്പെടെ 22 കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഒരു മദ്രസയിലെ അന്തേവാസികളായ 22 കുട്ടികളെ സംസ്ഥാനശിശുക്ഷേമ സമിതിയും ശിശു വികസന വകുപ്പും ചേർന്നു ചൈൽഡ് കെയർ ഹോമിലേക്ക് മാറ്റി. നാലു വയസ്സിനും 15 വയസ്സിനുമിടക്കു പ്രായമുള കുട്ടികളെയാണ് സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയത്. മൂന്നു പെൺകുട്ടികളെ മദ്രസയിലെ ഒരു മുറിയിൽ പൂട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. മദ്രസയിൽ നിന്ന് 14ന് രാത്രി ഒരു പതിമൂന്നുകാരനെ കാണാതായെന്ന പരാതിയെത്തുടർന്നായിരുന്നു അന്വേഷണം. ഇന്നലെ ഉച്ച മുതൽ വൈകുന്നതു വരെ ശിശു ക്ഷേമസമിതിയും ശിശു വികസന സമിതിയും …

മാതാവ് ഓടിച്ച സ്കൂട്ടർ മറിഞ്ഞ് 5 വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: മാതാവിന്റെ കൂടെ സ്കൂട്ടറിൽ സഞ്ചരിക്കവേ സ്കൂട്ടർ തെന്നി വീണ് അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം. കാപ്പാട് പള്ളിപ്പൊയിൽ കെ.പി ഹൗസിൽ കെ.പി ആഷിഫിൻ്റെയും കടലായി ഷരീഫാസിൽ മുനീറയുടെയും മകൾ അയ്സൽ മറിയം (5) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മാതാവ് മുനീറയുടെ കൂടെ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ പള്ളിപ്പൊയിൽ മഹാത്മ മന്ദിരത്തിന് സമീപത്ത് വെച്ച് സ്കൂട്ടർ മറിഞ്ഞ് അയ്സൽ മറിയത്തിനു പരിക്കേൽക്കുകയായിരുന്നു. രണ്ടുപേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മറിയത്തെ രക്ഷിക്കാനായില്ല. പള്ളിപ്പൊയിൽ മാച്ചേരി മാപ്പിള എൽ.പി സ്കൂൾ വിദ്യാർത്ഥിനിയാണ് …

ഓടുന്നതിനിടെ ടയർ പൊട്ടി, സന്ദീപ് വാര്യർ എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടു; വൻ ദുരന്തം ഒഴിവായി

മലപ്പുറം: തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ ടയർ പൊട്ടി അപകടത്തിൽപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന എംഎൽഎയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 2 മണിയോടെ ദേശീയപാത 66-ൽ മലപ്പുറം കോയിച്ചനയിൽ വെച്ചായിരുന്നു അപകടം.തൃക്കരിപ്പൂരിൽ നിന്നും സ്വദേശമായ ചെത്തല്ലൂരിലേക്ക് മടങ്ങവേയാണ് എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ അപ്രതീക്ഷിതമായി പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു.എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ, തൊട്ടുപുറകിൽ വരികയായിരുന്ന മറ്റ് രണ്ട് കാറുകൾ കൂടി കൂട്ടിയിടിച്ചു. ഈ വാഹനങ്ങളിലുണ്ടായിരുന്ന കുടുംബങ്ങളും …

നീലേശ്വരം തൈക്കടപ്പുറം സ്വദേശി കുവൈറ്റിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

കുവൈത്ത് സിറ്റി: നീലേശ്വരം തൈക്കടപ്പുറം സ്വദേശിയായ യുവാവിനെ കുവൈറ്റിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സി.ടി ഹംസയുടെ മകൻ സി.ടി അസീസ്(45) ആണ് മരിച്ചത്. കുവൈറ്റിൽ മൊബൈൽ ഷോപ്പ് കട നടത്തിവരികയായിരുന്നു. വെള്ളിയാഴ്ചയാണ് മഹ്ബുലയിലെ ഫ്ലാറ്റിലെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. മൂന്നുമാസം മുമ്പ് നാട്ടിൽ വന്നിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.