അനധികൃത മദ്രസ: പെൺകുട്ടികൾ ഉൾപ്പെടെ 22 കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഒരു മദ്രസയിലെ അന്തേവാസികളായ 22 കുട്ടികളെ സംസ്ഥാനശിശുക്ഷേമ സമിതിയും ശിശു വികസന വകുപ്പും ചേർന്നു ചൈൽഡ് കെയർ ഹോമിലേക്ക് മാറ്റി. നാലു വയസ്സിനും 15 വയസ്സിനുമിടക്കു പ്രായമുള കുട്ടികളെയാണ് സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയത്. മൂന്നു പെൺകുട്ടികളെ മദ്രസയിലെ ഒരു മുറിയിൽ പൂട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. മദ്രസയിൽ നിന്ന് 14ന് രാത്രി ഒരു പതിമൂന്നുകാരനെ കാണാതായെന്ന പരാതിയെത്തുടർന്നായിരുന്നു അന്വേഷണം. ഇന്നലെ ഉച്ച മുതൽ വൈകുന്നതു വരെ ശിശു ക്ഷേമസമിതിയും ശിശു വികസന സമിതിയും നടത്തിയ പരിശോധനയിലും തെളിവെടുപ്പിലും മദ്രസ പ്രവർത്തിക്കുന്നതിന് ആവശ്യമായ രേഖകളോ, അനുമതിയോ ഹാജരാക്കാൻ സ്ഥാപനത്തിന് കഴിഞ്ഞില്ല. അനധികൃതമായി മദ്രസ പ്രവർത്തിക്കുന്നു വെന്നും മദ്രസയിൽ അധ്യാപകരും കുട്ടികളുടെ പരിപാലനത്തിന് ആളുകളും ഇല്ലെന്നും കമ്മീഷൻ അധ്യക്ഷ നിവേദിത ശർമ്മ വെളിപ്പെടുത്തി. ദാറുൽ ഖുർആൻ മദ്രസ എന്ന സ്ഥാപനത്തിൽ പതിവായി ക്ലാസുകൾ ഇല്ലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് കമ്മീഷൻ ചെയർപേഴ്സൺ പറഞ്ഞു സംസ്ഥാനത്തിന്റെ പല ഭാഗത്തും കുട്ടികളെ കാണാതാവുന്നുണ്ടെന്നുംപരാതിയുള്ളതായി കമ്മിഷൻ വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page