കാസര്‍കോട്: പൈവളിഗെ പഞ്ചായത്തിലെ പതിനാറാം വാര്‍ഡായ കൊക്കാച്ചാലില്‍ ആശാവര്‍ക്കറുടെ നിയമനം വൈകുന്നതായി പരാതി. അഭിമുഖം പൂര്‍ത്തിയായിട്ടും പുതിയ ആശാവര്‍ക്കറുടെ നിയമനം നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. നിലവില്‍ പതിനഞ്ചാം വാര്‍ഡിലെ ആശാവര്‍ക്കാറാണ് കൊക്കാച്ചാലില്‍ താല്‍ക്കാലികമായി ചുമതലപ്പെടുത്തിയത്. അവര്‍ രോഗികളെ സന്ദര്‍ശിക്കുകയോ സേവനങ്ങള്‍ നല്‍കുകയോ ചെയ്യുന്നില്ലെന്നും, കഴിഞ്ഞ ഒന്നര വര്‍ഷമായി വയോധികരും ഭിന്നശേഷിക്കാരുമുള്‍പ്പെടെയുള്ള രോഗികള്‍ ദുരിതത്തിലാണെന്നും വാര്‍ഡ് അംഗം പ്രിന്‍സി ആരോപിച്ചു. മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ 19ന് നടത്തിയ അഭിമുഖത്തില്‍ ഏഴോളം പേര്‍ പങ്കെടുക്കുകയും ഒരാളെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിയമന ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. വിഷയം രാഷ്ട്രീയ പരമല്ലെന്നും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള ആവശ്യമാണെന്നും വാര്‍ഡ് അംഗം പ്രിന്‍സി പറയുന്നു. ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെട്ട് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നു പ്രിന്‍സി ആവശ്യപ്പെട്ടു.







