അസുഖത്തില്‍ മനം നൊന്ത് വയോധിക കൈഞരമ്പ് മുറിച്ച് ജീവനൊടുക്കി

പയ്യന്നൂര്‍: അസുഖത്തില്‍ മനം നൊന്താണെന്നു പറയുന്നു, വയോധിക കൈഞരമ്പ് മുറിച്ച് ജീവനൊടുക്കി. പറശ്ശിനിക്കടവ്, തലുവിന്‍, കുന്നുംപുറത്തെ സി. ചന്ദ്രി(70)യാണ് മരിച്ചത്. ഇന്നലെ (വെള്ളി) രാവിലെ ആറുമണിയോടെയാണ് സംഭവം. ഇരുകൈകളിലെയും ഞരമ്പ് മുറിച്ച് അവശനിലയില്‍ കിടപ്പുമുറിയിലാണ് ചന്ദ്രിയെ കണ്ടത്. ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രാത്രി ഒന്‍പതു മണിയോടെ മരണം സംഭവിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ചന്ദ്രി.വലത് കൈയുടെ എല്ലിന് തേയ്മാനവും ഉണ്ടായിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരിക്കാം ആത്മഹത്യ ചെയ്തതെന്നു സംശയിക്കുന്നു. ഭര്‍ത്താവ് : ഒ.വി വാസു. മക്കള്‍: സുവര്‍ണന്‍ (ആന്തൂര്‍ നഗരസഭാ ജീവനക്കാരന്‍), രാജിനി. മരുമക്കള്‍: പി. ഷീജ, ടി രാജന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page