പിണങ്ങിയ ഭാര്യയുമായി വഴക്ക്; മകളെ അക്രമിക്കുന്നത് തടയാന്‍ ചെന്ന ഭാര്യാമാതാവിനെ യുവാവ് കുത്തിക്കൊന്നു

ആലപ്പുഴ: ചാരുംമൂട്ടില്‍ മരുമകന്റെ കുത്തേറ്റ് ഭാര്യമാതാവ് കൊല്ലപ്പെട്ടു. ഇടക്കുന്നം നെല്ലുംവിളയില്‍ ജയകുമാറിന്റെ ഭാര്യ ജയകുമാരി (45) ആണ് മരിച്ചത്. ആലപ്പുഴ സ്വദേശിയായ ജോജി ജോസഫാണ് ജയകുമാരിയെ കുത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. പ്രണയവിവാഹിതരായ ജോജിയും അര്‍ച്ചനയും ഇപ്പോള്‍ പിണങ്ങിക്കഴിയുകയാണ്. കുടുംബ പ്രശ്‌നത്തെത്തുടര്‍ന്ന് അര്‍ച്ചന സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. ജോജി ജോസഫിന്റെ ശല്യം സഹിക്കാതെയാണ് തിരികെ വീട്ടിലേക്ക് വന്നതെന്നാണ് ആരോണം.
ജോജി ജോസഫും ഭാര്യ അര്‍ച്ചനയും തമ്മില്‍ നിലനിന്നിരുന്ന കുടുംബപ്രശ്‌നങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ ജയകുമാരി തൊട്ടടുത്ത വീടിന്റെ മുറ്റത്തേക്ക് ഓടിയെത്തിയെങ്കിലും അവിടെ ബോധരഹിതയായി വീണു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിനുശേഷം പ്രതി ജോജി ജോസഫ് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് നൂറനാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page