കാസർകോട്: കാസർകോട് പ്രസ് ക്ലബ്ബിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി സിജു കണ്ണനെയും (കൈരളി ന്യൂസ്), സെക്രട്ടറിയായി പ്രദീപ് നാരായണനെയും (24 ന്യൂസ്) തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്: ഷഫീഖ് നസറുള്ള(മീഡിയ വൺ) , ജോ.സെക്രട്ടറി:പുരുഷോത്തം പെർള ( വിജയവാണി), ട്രഷറർ: എം.ഷാജി (ദേശാഭിമാനി). എക്സിക്യൂട്ടീവ് അംഗങ്ങൾ: രമേശൻ പിലിക്കോട് (സിറാജ്), രഞ്ജിത്ത് മന്നിപ്പാടി(റിപ്പോർട്ടർ ടി വി ), കെ. വേണുഗോപാല(പ്രജാവാണി), ഷൈജു പിലാത്തറ(കൈരളി ന്യൂസ്).നാരായണൻ കരിച്ചേരി, കെ.സി. സന്ദീപ് എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.







