നീലേശ്വരം: ടൗണിലെ മലഞ്ചരക്ക് വ്യാപാരി തട്ടാച്ചേരി രാമരത്തെ മാടായി കുഞ്ഞിക്കണ്ണന്‍ (96) അന്തരിച്ചു. നീലേശ്വരം മേല്‍പ്പാലത്തിന് സമീപം മാട്ടുമ്മല്‍ കോംപ്ലക്‌സിലെ മാടായി ട്രേഡേഴ്‌സ് മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിന്റെ ഉടമയായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് കൊട്രച്ചാലിലെ സമുദായ ശ്മശാനത്തില്‍. ഭാര്യ: പരേതയായ കെ. സാവിത്രി. മക്കള്‍: ശ്യാമള (ദുബായ്), ചന്ദ്രന്‍ (മാടായി ട്രേഡേഴ്‌സ്). മരുമക്കള്‍: രാമചന്ദ്രന്‍ ചോമ്പാല(ദുബായ്), വി.പി. റിനി(ചീഫ് അക്കൗണ്ടന്റ്, ഈസ്റ്റ് എളേരി പഞ്ചായത്ത്). സഹോദരങ്ങള്‍: മാടായി ഗോപാലന്‍(റിട്ട. കസ്റ്റംസ് സൂപ്രണ്ട്), മാധവി, പരേതരായ കുഞ്ഞിരാമന്‍, നാരായണി (റിട്ട.അധ്യാപിക).







