കോഴിക്കോട്: കേടായ പല്ലിനു പകരം മറ്റൊരു പല്ല് പറിച്ചതായി പരാതി. നാദാപുരം താലൂക്ക് ആശുപത്രിയിലാണ് സംഭവം.പതിനൊന്നു കാരന്റെ പല്ലാണ് ഡോക്ടറുടെ അശ്രദ്ധ കൊണ്ട് നഷ്ടപ്പെട്ടത്.
അമ്മയ്ക്കൊപ്പമാണ് കുട്ടി ആശുപത്രിയില്‍ എത്തിയത്. പരിശോധനയ്ക്കു ശേഷം കേടായ പല്ല് എടുത്തുമാറ്റണമെന്ന് ഡോക്ടര്‍, മാതാവിനെ അറിയിച്ചു. മാതാവ് സമ്മതം മൂളുകയും ചെയ്തു. പല്ല് എടുത്തുമാറ്റിയ ശേഷം വായയില്‍ പഞ്ഞിവച്ചാണ് തിരിച്ചയച്ചത്. വീട്ടിലെത്തി പഞ്ഞി മാറ്റിയപ്പോഴാണ് കേടായ പല്ലിനു പകരം മറ്റൊരു പല്ലാണ് പറിച്ചു മാറ്റിയതെന്ന കാര്യം മനസ്സിലായത്. തുടര്‍ന്ന് മകനെയും കൂട്ടി മാതാവ് വീണ്ടും ആശുപത്രിയിലെത്തി. ഡോക്ടറെ കണ്ടപ്പോള്‍ മറ്റേ പല്ലു കൂടി എടുത്തു തരാമെന്നാണ് മറുപടി നല്കിയതത്രെ. സംഭവം സംബന്ധിച്ച് മാതാവ് സൂപ്രണ്ടിനു പരാതി നല്കി.








