വള്ളംകളിയുടെ ആരവമുയര്‍ന്നു; മഹാത്മഗാന്ധി ട്രോഫി ഉത്തരമലബാര്‍ ജലോത്സവം നവംബര്‍ 14ന്

നീലേശ്വരം: മഹാത്മാ ഗാന്ധി ട്രോഫിക്കായുള്ള ഉത്തരമലബാര്‍ ജലോത്സവം നവംബര്‍ 14 ന് നടക്കും.
കോട്ടപ്പുറം ഹൗസ്‌ബോട്ട് ടെര്‍മിനലില്‍ നടന്ന യോഗത്തില്‍ സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ടൂറിസം വകുപ്പ്, ഡി.ടി.പി.സി, നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്, വള്ളംകളി അസോസിയേഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. ജലോത്സവം കോട്ടപ്പുറം ഹൗസ്ബോട്ട് ടെര്‍മിനലിലാണ് നടക്കുക. എംഎല്‍എയുടെ ഇടപെടലില്‍ ജലോത്സവം സംഘടിപ്പിക്കാന്‍ 10 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.
ജില്ലയിലെ തേജസ്വിനി പുഴയുടെ തീരത്ത് കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ മേഖലകളിലായി വര്‍ഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ജലോത്സവം വടക്കന്‍ മലബാറിന്റെ തനത് ജലകായിക-സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗവും പ്രദേശത്തിന്റെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണവുമാണ്. നഗരസഭാ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫിയുടെ അധ്യക്ഷതയില്‍ സന്ദീപ് വാര്യര്‍ എം.എല്‍.എ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി അംഗങ്ങളുടെ പാനല്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍ അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണന്‍, ജില്ലാ പഞ്ചായത്ത് അംഗം ഡോ സറീന സലാം, നീലേശ്വരം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പി.എം. സന്ധ്യ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീഷ്, നഗരസഭാ കൗണ്‍സിലര്‍മാരായ ഇ ഷജീര്‍, സൗദ, പഞ്ചായത്ത് അംഗം കെ. രജനി, വള്ളംകളി അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. മിനിമോള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, നീലേശ്വരം സി.ഐ. കെ. പ്രശാന്ത്, ഫയര്‍ഫോഴ്‌സ് ഓഫീസര്‍ ഗണേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജെ.കെ. ജിജേഷ് കുമാര്‍ സ്വാഗതവും ടി.വി. സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page