തൃക്കരിപ്പൂര്‍: കൊയോങ്കര ശ്രീ പറ്റുവ പടിഞ്ഞാറ്റയില്‍ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള അടയാളം കൊടുക്കല്‍ ചടങ്ങ് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം തന്ത്രി പുതുകുളം ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെയും, ക്ഷേത്ര ജന്മകണിശന്‍ സുകേഷ് ജ്യോത്സ്യരുടെയും, വിവിധ ക്ഷേത്ര ആചാര സ്ഥാനികരുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. പ്രധാന ദേവതയായ പടിഞ്ഞാറ്റയില്‍ ഭഗവതിയുടെ കോലധാരി തെക്കുംകര കര്‍ണ്ണമൂര്‍ത്തി സജേഷ് പണിക്കര്‍ കൊയോങ്കര, കൊയങ്കരക്കാരന്‍ ജയപ്രകാശ്, അജയന്‍ ചിങ്കം എന്നിവര്‍ക്ക് അടയാളം കൊടുത്തു. പെരുങ്കളിയാട്ട ആഘോഷ കമ്മിറ്റി ഭാരവാഹികളായ പി ശശിധരന്‍, കെ.രാജന്‍, കെ.ശശി, വി.വി ബാബുരാജ്, എം.വി. കുഞ്ഞി കോരന്‍, ആര്‍ പ്രദീപ് കുമാര്‍, കെ പത്മനാഭന്‍ എന്നിവരും വിവിധ സബ് കമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. 2027 മെയ് 6 മുതല്‍ 14 വരെയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ കലശ പെരുങ്കളിയാട്ടം നടക്കുക.








