കാസര്‍കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബായാര്‍, കനിയാല, ചിമിരിത്തടുക്കയിലെ ലോകേഷയുടെ ഭാര്യ മമത(37)യാണ് കഴിഞ്ഞ ദിവസം തലശ്ശേരിയിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. അസുഖബാധിതയായി മംഗ്ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിശോധനയിലാണ് മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പെര്‍മുദെ, മുന്നൂറുവിലെ സുന്ദര-ലളിത ദമ്പതികളുടെ മകളാണ് ബീഡി തൊഴിലാളിയായ മമത. മക്കള്‍: ഭുവിഷ, തനുഷ്ക. സഹോദരങ്ങള്‍: അനില്‍, സുനില്‍, അനിത.








