കാസര്‍കോട്: വീട്ടില്‍ നിന്നു ഇറങ്ങിപ്പോയ പിതാവ് തിരിച്ചെത്തിയില്ലെന്നു മകള്‍ പൊലീസില്‍ പരാതിപ്പെട്ടു. കാസര്‍കോട്, നെല്ലിക്കുന്ന് കസബ ബീച്ചിലെ പ്രഭാകര (51)നെയാണ് കാണാതായത്. ഇതു സംബന്ധിച്ച് മകള്‍ പി.നവ്യയുടെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒക്ടോബര്‍ 17ന് ഉച്ചയ്ക്ക് 12ന് വീട്ടില്‍ നിന്നു ഇറങ്ങിപ്പോയ ശേഷം പിതാവ് വീട്ടിൽ തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നു കൂട്ടിച്ചേര്‍ത്തു.







