ചായ്യോത്തെ മുന്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

നീലേശ്വരം: ചായ്യോത്തെ മുന്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. ചായ്യോം ബസാറില്‍ പാത്തൂസ് തട്ടുകട നടത്തി വരികയായിരുന്ന ഇടിചൂടിയിലെ സി.എച്ച്. ഹൈദര്‍ (51) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. പരേതരായ യൂസഫിന്റെയും ഹംസത്തിന്റെയും മകനാണ്. ഭാര്യ: മന്‍സൂറ (അടുക്കം). മക്കള്‍: ഇജാസ് (എട്ടാംതരം വിദ്യാര്‍ഥി, ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), സിഫാദ് (എല്‍.കെ.ജി വിദ്യാര്‍ഥി), ഫാത്തിമ.സഹോദരങ്ങള്‍: ഖദീജ (പരപ്പ), സിനത്ത് (തായന്നൂര്‍), നസീമ (ബങ്കളം), സൈനബ (നെല്ലിയടുക്കം), റുബൈദ (കാടങ്കോട്, …

ബിബിസിക്കെതിരായ മാനനഷ്ടക്കേസ്: ട്രംപ് ഡിസംബർ 11-നകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ഉത്തരവ്

പി പി ചെറിയാൻ മയാമി: ബിബിസി ക്കെതിരെയുള്ള 1,000 കോടി ഡോളറിന്റെ മാനനഷ്ടക്കേസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡിസംബർ 11-നകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് യു.എസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. നേരത്തെ നിശ്ചയിച്ചിരുന്ന തീയതി ട്രംപിന്റെ അഭിഭാഷകർ റദ്ദാക്കിയിരുന്നു. കോടതി ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ കേസ് തള്ളിക്കളയുമെന്ന് ജഡ്ജി എഞ്ജോലിക് ലെറ്റ് ട്രംപിന്റെ അഭിഭാഷകർക്ക് മുന്നറിയിപ്പ് നൽകി. 2021 ജനുവരി 6-ലെ പ്രസംഗവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതിൽ ട്രംപിന്റെ ഭാഗത്തുനിന്ന് പൂർണ്ണമായ പരിശോധന നടന്നിട്ടില്ലെന്ന് ജഡ്ജി വ്യക്തമാക്കി. അതേസമയം, …

പി പി ദിവ്യയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകളും സ്വത്ത് സമ്പാദനവും അന്വേഷിക്കും

കണ്ണൂര്‍: സിപിഎം നേതാവും മുന്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പിപി ദിവ്യക്കെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. സ്വത്ത് സമ്പാദനവും ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകളും വിജിലന്‍സ് അന്വേഷിക്കും. കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ് നല്‍കിയ പരാതിയിലാണ് നടപടി. 17(എ) പ്രകാരം അന്വേഷണത്തിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കി. ടെന്‍ഡറുകളില്ലാതെ കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് എന്ന കമ്പനിക്ക് ജില്ലാ പഞ്ചായത്ത് കരാറു നല്‍കിയെന്നും കരാറുകള്‍ നല്‍കിയ കമ്പനി ദിവ്യയുടെ ബെനാമി കമ്പനിയാണ് എന്നുമാണ് ആരോപണം. ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്തും വിജിലന്‍സ് …

നീലേശ്വരം സംയുക്ത ജമാഅത്ത് ഖാസിയായി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റു

നീലേശ്വരം: നീലേശ്വരം സംയുക്ത ജമാഅത്ത് ഖാസിയായി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റു. ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ക്ക് തലപ്പാവും സ്ഥാനവസ്ത്രവും അണിയിച്ചു. ഖാസി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എന്‍.പി.എം. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. നീലേശ്വരം സംയുക്ത ജമാഅത്ത് പ്രസിഡന്റ് ഇ.എം. കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സൈനുദ്ദീന്‍ എന്‍.പി. സ്വാഗതം പറഞ്ഞു. …

ബോവിക്കാനത്ത് സര്‍വ്വീസ് വയറില്‍ നിന്നു നേരിട്ട് വൈദ്യുതി മോഷണം; കെ എസ് ഇ ബി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പരാതിയില്‍ ഉപഭോക്താവിനെതിരെ കേസ്

കാസര്‍കോട്: വീട്ടിലേയ്ക്കുള്ള സര്‍വ്വീസ് വയറില്‍ നിന്നു നേരിട്ട് വൈദ്യുതി മോഷ്ടിച്ചുവെന്ന പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. കെ എസ് ഇ ബി ചെർക്കള സെക്ഷനിലെ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പരാതിയില്‍ ബോവിക്കാനം, ഫിഷ് മാര്‍ക്കറ്റിനു സമീപത്തെ ബി. അബ്ദുല്‍ ഹമീദിനെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. 2024 ജനുവരി ഒന്നു മുതല്‍ 2026 ഒക്ടോബര്‍ 22 വരെയുള്ള കാലയളവിലാണ് വൈദ്യുതി മോഷണം നടന്നതെന്നു എഞ്ചിനീയര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതുവഴി കെ എസ് ബി ക്ക് 22242.06 രൂപയുടെ …

പാമ്പാടിയില്‍ വിദ്യാര്‍ഥിനികള്‍ മരിച്ച അപകടം: ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു, റോഡില്‍നിന്ന് സംസാരിച്ച 2 പേര്‍ക്കെതിരെയും അന്വേഷണം

കോട്ടയം: പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കട്ടപ്പന കോട്ടയം റൂട്ടിലോടുന്ന സിഎംഎസ് ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. ബസുകള്‍ മത്സരയോട്ടത്തിലായിരുന്നുവെന്നും പൊലീസ്. റോഡില്‍ നിന്ന് സംസാരിച്ച രണ്ട് പേര്‍ക്കെതിരെയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം. മീനടം സ്വദേശിനികളായി ആഷ്ലി ആന്‍ തോമസ് (25), കൃപ (24) എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്. പൊന്‍കുന്നം ഭാഗത്തേക്ക് പോകുകയായിരുന്നു സ്‌കൂട്ടറും കോട്ടയം ഭാഗത്തേക്ക് …

മുഖ്യമന്ത്രി വി.ഡി സതീശന്റെ വീട്ടു മുറ്റത്ത് പെരുമ്പാമ്പ്; മുഖ്യമന്ത്രിയായ ശേഷം പാമ്പ് എത്തുന്നത് മൂന്നാം തവണ, ഒരിക്കല്‍ എത്തിയത് മൂര്‍ഖന്‍

കൊച്ചി: മുഖ്യമന്ത്രി വി.ഡി സതീശന്റെ വീട്ടുമുറ്റത്ത് നിന്നു വീണ്ടും പെരുമ്പാമ്പിനെ പിടികൂടി. മുഖ്യമന്ത്രിയായ ശേഷം ഇത് മൂന്നാം തവണയാണ് വീട്ടുമുറ്റത്ത് നിന്ന് പാമ്പിനെ പിടികൂടുന്നത്.നെടുമ്പാശ്ശേരി, ദേശത്തെ വീട്ടുമുറ്റത്തു കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് പെരുമ്പാമ്പ് എത്തിയത്. സ്ഥലത്തു സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ്ഉദ്യോഗസ്ഥര്‍അറിയിച്ചതിനെതുടര്‍ന്ന് ‘സര്‍പ്പ ‘വോളണ്ടീയര്‍ ബിനു സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനം വകുപ്പിനു കൈമാറി.മുഖ്യമന്ത്രിയുടെ വീടിനു സമീപത്തു കൂടിയാണ് ചെങ്ങല്‍തോട്. സമീപത്തു തന്നെ വയലുമുണ്ട്. ഇവിടങ്ങളില്‍ നിന്നാകാം പാമ്പ് എത്തുന്നതെന്നു സംശയിക്കുന്നു.ജൂൺ മാസത്തിലാണ് മുഖ്യമന്ത്രിയുടെ …

‘ബീഫ് കഴിച്ചവന്‍’ അധ്യാപകന്റെ പരിഹാസം, സഹപാഠികളുടെ ജാതി അധിക്ഷേപം; പ്ലസ് വണ്‍ വിദ്യാര്‍ഥി വീട്ടില്‍ ജീവനൊടുക്കി

കോയമ്പത്തൂര്‍: പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോയമ്പത്തൂരിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥിയായ എ. അഖിലന്‍ (16) ആണ് മരിച്ചത്.ജാതിയുടേയും ബീഫ് കഴിച്ചതിന്റേയും പേരില്‍ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യചെയ്തതെന്നാണ് വീട്ടുകാരുടെ ആരോപണം. സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അധ്യാപകനായ വിജയകുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പലായ അരുണ്‍കുമാര്‍ എന്നീ നാലുപേര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനും മറ്റ് വകുപ്പുകള്‍ പ്രകാരവും പീലമേട് പൊലീസ് കേസെടുത്തു. പൂജാ അവധിക്ക് ശേഷം ബുധനാഴ്ച രാവിലെ സ്‌കൂളിലേക്ക് …

ഉപ്പളയില്‍ കുറ്റിക്കാട്ടില്‍ പരിക്കേറ്റ നിലയില്‍ കാണപ്പെട്ട ആള്‍ മരിച്ചു; മുഖത്ത് പരിക്ക്, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഉപ്പളയില്‍ കുറ്റിക്കാട്ടില്‍ പരിക്കേറ്റ നിലയില്‍ കാണപ്പെട്ട ആള്‍ മരിച്ചു. മൃതദേഹം മംഗല്‍പ്പാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. മരണപ്പെട്ട ആളെ തിരിച്ചറിയാനായി മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഇന്നലെ (വ്യാഴം) വൈകുന്നേരം അഞ്ചര മണിയോടെ ഉപ്പള, ഗേറ്റ് അഞ്ചിക്കട്ടയില്‍ റെയില്‍ പാളത്തിനു പടിഞ്ഞാറു ഭാഗത്തെ കുറ്റിക്കാട്ടിലാണ് അപരിചിതനെ മുഖത്ത് പരിക്കേറ്റ നിലയില്‍ കാണപ്പെട്ടത്. നാട്ടുകാര്‍ ഉടന്‍ തന്നെ ആംബുലന്‍സില്‍ കയറ്റി മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ട്രെയിന്‍ തട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം.

നിർമ്മാണത്തിൽ മെല്ലെപോക്ക്: ജില്ലാ ആസ്ഥാനത്തെ അഗ്നിരക്ഷാ നിലയം നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു; ജീവനക്കാർക്ക് ദുരിതം

കാസർകോട്: തീപിടുത്തവും, മുങ്ങിമരണവും അപകടങ്ങളും ആവർത്തിക്കുന്ന ജില്ലയിൽ കൂടുതൽ അടിസ്ഥാനസൗകര്യത്തോടെ ആരംഭിച്ച അഗ്നിശമന നിലയo കെട്ടിട നിർമ്മാണം മെല്ലെപോക്കിൽ. ജീവനക്കാരാകട്ടെ ദുരിതത്തിലും. രാപ്പകൽ ജീവൻ രക്ഷാദൗത്യവുമായി ഓടുന്ന ജീവനക്കാർ ഒന്ന് തലചായ്ക്കുന്നത് നിലവിലെ കെട്ടിടത്തിന്റെ കുടുസ്സ് മുറികളിലാണ്.പഴയ കെട്ടിടത്തിന്റെ 8 ക്വാർട്ടേജ് പൊളിച്ചു നീക്കിയാണ് ഫയർ സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. നിർമ്മാണം തുടങ്ങി വർഷങ്ങളായെങ്കിലും പൂർത്തിയാക്കാൻ ഇനിയും വർഷങ്ങളെ ടുക്കുമെന്ന അവസ്ഥയാണ് ഇപ്പോഴു ള്ളത്. കാസർകോട് ഫയർ സ്റ്റേഷൻ കെട്ടിടം,ജില്ലാ ഫയർ ഓഫീസ്, ക്വാർട്ടേഴ്സ് കോംപ്ലക്സ് …

പ്രഭാത സവാരിക്കിടയില്‍ സ്ത്രീയെ ഇടിച്ചു തെറുപ്പിച്ച ലോറിയും ഡ്രൈവറും പിടിയില്‍; അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്തിയത് 30 സ്ഥലങ്ങളിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്

പയ്യന്നൂര്‍: പ്രഭാത സവാരിക്കിടയില്‍ സ്ത്രീയെ ഇടിച്ചു തെറുപ്പിച്ച ശേഷം ലോറിയുമായി കടന്ന ഡ്രൈവര്‍ അറസ്റ്റില്‍. മലപ്പുറം, വളക്കുളം, കോഴിച്ചേന അക്കപ്പറമ്പില്‍ ഹൗസിലെ കെ പ്രവീണി(35)നെയാണ് പരിയാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ പി വിനോദ് കുമാറും സംഘവും പിടികൂടിയത്.ഇന്നലെ (വ്യാഴം )പുലര്‍ച്ചെ പഴയങ്ങാടി , അടുത്തില കെ എസ് ടി പി റോഡിലാണ് അപകടം. പഴയങ്ങാടിയിലെ കെ സുലോചന (52)യെയാണ് വാഹനം ഇടിച്ചത്. ഇവര്‍ സ്ഥലത്തു തന്നെ മരണപ്പെടുകയും ചെയ്തു. പഴയങ്ങാടി പൊലീസ് അപകട സ്ഥലം തൊട്ട് കണ്ണൂര്‍ …

സ്വര്‍ണ വില ഒറ്റയടിക്ക് കുറഞ്ഞു; കഴിഞ്ഞ 10 ദിവസത്തിനിടെ കുറഞ്ഞത് 6240 രൂപ, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഇന്ന് രാവിലെ കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 175 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന്‍ വിലയില്‍ കണക്കാക്കുമ്പോള്‍ 1400 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് 13,060 രൂപയിലും പവന് 1,04,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 105,880 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 13235 രൂപയുമായിരുന്നു. ഒക്ടോബര്‍ 11, 12 ദിവസങ്ങളിലായിരുന്നു …

സംസ്ഥാന സ്‌കൂള്‍ കായികമേള: ദീപശിഖ പ്രയാണം ചായ്യോത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാരംഭിച്ചു

കാസര്‍കോട്: 25 മുതല്‍ 31 വരെ കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ദീപശിഖ പ്രയാണം ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാരംഭിച്ചു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എയില്‍ നിന്ന് ദേശീയ ഡിസ്‌കസ് ത്രോ താരം കെ.സി സര്‍വാന്‍ ദീപശിഖ ഏറ്റുവാങ്ങി. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍ അധ്യക്ഷനായി. എ ഇ ഒ സുരേന്ദ്രന്‍, ജില്ലാ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ പ്രീതിമോള്‍, സെക്രട്ടറി ബിജു സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ പി സീമ ചടങ്ങില്‍ …

പതിനേഴുകാരി പ്രസവിച്ചു; 18 കാരനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പീഡനത്തിനു ഇരയായ 17 കാരി പ്രസവിച്ചു. സംഭവത്തില്‍ 18 കാരനെതിരെ കുമ്പള പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. രണ്ടു മാസം മുമ്പ് ബംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. ഈ വിവരം പുറത്തു വിട്ടിരുന്നില്ല. എന്നാല്‍ രണ്ടു ദിവസം മുമ്പ് പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്. വിശദമായ അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ച ശേഷമാണ് പോക്‌സോ കേസെടുത്തത്. നവജാത ശിശു പെണ്‍കുട്ടിയുടെ ബന്ധുവിന്റെ പരിചരണത്തില്‍ കഴിയുന്നതായാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം.

മയ്യങ്ങാനം, കൂടോലിലെ രാധാമണി അന്തരിച്ചു

കാസര്‍കോട്: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ മയ്യങ്ങാനം, കൂടോലിലെ എ.വി കണ്ണന്റെ ഭാര്യ രാധാമണി (67) അന്തരിച്ചു.മക്കള്‍: ഷീബ, രമ, രമേശന്‍. മരുമക്കള്‍: ശശിധരന്‍ (ചെന്നടുക്കം), വേണു (മീങ്ങോത്ത്), രേവതി (വാഴുന്നോറടി). സഹോദരങ്ങള്‍: ശ്രീധരന്‍ (ഞണ്ടാടി ), ചന്ദ്രന്‍, ശകുന്തള (ഉദിനൂര്‍), പൂമണി (പയ്യങ്കുളം).

ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച ലോറി കുറ്റിക്കോല്‍, വട്ടംതട്ടയില്‍ ബുള്ളറ്റിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു; ഇരുചക്ര വാഹന യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍കോട്: ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച ലോറി കുറ്റിക്കോല്‍, വട്ടംതട്ടയില്‍ ബുള്ളറ്റിന്റെ പിറകിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബുള്ളറ്റിലെ യാത്രക്കാര്‍ തെറിച്ചു വീണതിനാല്‍ വന്‍ അപകടം ഒഴിവായി.ഇന്നലെ (വ്യാഴം) രാത്രി എട്ടരമണിയോടെ കുറ്റിക്കോല്‍-കാനത്തൂര്‍ റോഡിലെ വട്ടംതിട്ട ഇറക്കത്തിലാണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്നു ലോറി. ഗൂഗിള്‍ മാപ്പ് നോക്കിയാണ് ലോറി ഓടിച്ചിരുന്നത്. വട്ടംതിട്ട ഇറക്കത്തില്‍ എത്തിയപ്പോള്‍ ലോറിയുടെ ബ്രേക്ക് ഡൗണായി മുന്നില്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നുവെന്നു പറയുന്നു.വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് ലോറിക്കകത്തു …

ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഡ്രൈവർക്കും നഴ്സിനും രോഗിക്കും പരിക്ക്

കോഴിക്കോട്: തിരുവമ്പാടിയിൽ ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പുതുപ്പാടി സ്വദേശി സുബൈർ(51) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും നഴ്സിനും രോഗിക്കും പരിക്കേറ്റു. മുന്നിലേക്ക് പെട്ടെന്ന് മറ്റൊരു വാഹനം കയറിവന്നതിനെ തുടർന്ന് വെട്ടിച്ചുമാറ്റുന്നതിനിടെ എതിരെ വന്ന സുബൈറിന്റെ സ്കൂട്ടറിലേക്ക് ആംബുലൻസ് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് സമീപത്തെ വൈദ്യുതി പോസ്റ്റിലേക്കും ഇടിച്ചുകയറി. സുബൈർ സഞ്ചരിച്ച സ്കൂട്ടർ പൂർണമായും തകർന്നിരുന്നു. തിരുവമ്പാടിയിലെ ലിസി …

ഇടിമിന്നലിൽ സർവർ തകരാറിലായി: കാലിക്കറ്റ് സർവകലാശാല ഇന്നത്തെ പരീക്ഷകൾ മാറ്റി, എംജി സർവകലാശാല പരീക്ഷകളും മാറ്റിവെച്ചു

തേഞ്ഞിപ്പാലം: ഇടിമിന്നലേറ്റതിനെ തുടർന്ന് സർവറിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന്, കാലിക്കറ്റ് സർവകലാശാല വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. നിലവിൽ സർവകലാശാലയുടെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് ഔദ്യോഗികമായി അറിയിക്കും. എന്നിരുന്നാലും, വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഇന്റേണൽ, പ്രാക്ടിക്കൽ, വൈവ വോസി പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. ഇവ മുൻകൂട്ടി നിശ്ചയിച്ച സമയപ്രകാരം തന്നെ കൃത്യമായി നടക്കും. കൂടാതെ, മറ്റ് ദിവസങ്ങളിലെ പരീക്ഷകളും യാതൊരു മാറ്റവുമില്ലാതെ മുൻനിശ്ചയിച്ച പ്രകാരം തന്നെ ഉണ്ടായിരിക്കുമെന്ന് സർവ്വകലാശാലയുടെ …