ഇടിമിന്നലിൽ സർവർ തകരാറിലായി: കാലിക്കറ്റ് സർവകലാശാല ഇന്നത്തെ പരീക്ഷകൾ മാറ്റി, എംജി സർവകലാശാല പരീക്ഷകളും മാറ്റിവെച്ചു

തേഞ്ഞിപ്പാലം: ഇടിമിന്നലേറ്റതിനെ തുടർന്ന് സർവറിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന്, കാലിക്കറ്റ് സർവകലാശാല വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. നിലവിൽ സർവകലാശാലയുടെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് ഔദ്യോഗികമായി അറിയിക്കും. എന്നിരുന്നാലും, വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഇന്റേണൽ, പ്രാക്ടിക്കൽ, വൈവ വോസി പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. ഇവ മുൻകൂട്ടി നിശ്ചയിച്ച സമയപ്രകാരം തന്നെ കൃത്യമായി നടക്കും. കൂടാതെ, മറ്റ് ദിവസങ്ങളിലെ പരീക്ഷകളും യാതൊരു മാറ്റവുമില്ലാതെ മുൻനിശ്ചയിച്ച പ്രകാരം തന്നെ ഉണ്ടായിരിക്കുമെന്ന് സർവ്വകലാശാലയുടെ …

കേന്ദ്ര സർവകലാശാലയിലെ വന്ദേമാതര വിവാദം; അഞ്ച് വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചു, വിദ്യാർത്ഥികൾക്ക് ഇന്നുമുതൽ ക്ലാസുകളിൽ ഹാജരാകാം

കാസർ​കോട്: പെരിയ കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം വിവാദവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത അഞ്ച് വിദ്യാർഥി നേതാക്കളുടെ സസ്പെൻഷൻ ഉപാധികളോടെ പിൻവലിച്ചു. അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാല അധികൃതരുടെ നടപടി. സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് വെളളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇന്നുമുതൽ വിദ്യാർഥികൾക്ക് ക്ലാസിൽ ഹാജരാകാം.എസ്എഫ്ഐ കേന്ദ്ര സർവകലാശാല യൂണിറ്റ് സെക്രട്ടറി എസ് സയ്യിദ് അലി, എസ്എഫ്ഐ സെക്രട്ടേറിയറ്റ് അംഗം വി ബി ആവേദ്, എൻഎസ്‌യു നേതാവ് യാസീൻ, എംഎസ്എഫ് നേതാക്കളായ ഷബീർ, തഖിയുദ്ദീൻ …

‘നീന്തല്‍ക്കുളത്തില്‍ വെച്ച് ബലമായി ശരീരത്തില്‍ സ്പര്‍ശിച്ചു, അപമര്യാദയായി പെരുമാറി’; നടന്‍ ബാലു വര്‍ഗീസിനെതിരെ യുവതിയുടെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: നടന്‍ ബാലു വര്‍ഗീസിനെതിരെ യുവതിയുടെ വക്കീല്‍ നോട്ടീസ്. സ്വകാര്യ പരിപാടിക്കിടെ മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം. സംഭവത്തില്‍ പരസ്യമായി മാപ്പ് പറയണമെന്നും ഇത്തരത്തില്‍ ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കണമെന്നും ആവശ്യപ്പെട്ടാണ് നടന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നീന്തല്‍ക്കുളത്തില്‍ വെച്ച് തന്നെ ബലമായി പിടിച്ചുവെന്നും, ഇത് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്ന് ഉറപ്പാണെന്നും പരാതിക്കാരി വ്യക്തമാക്കി. ദുരനുഭവം ഉണ്ടായ സമയത്ത് തന്നെ ഇക്കാര്യം ചോദ്യം ചെയ്‌തെങ്കിലും അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു ബാലുവിന്റെ മറുപടിയെന്ന് യുവതി പറയുന്നു. എന്നാല്‍ അബദ്ധത്തില്‍ …