ബോവിക്കാനത്ത് സര്‍വ്വീസ് വയറില്‍ നിന്നു നേരിട്ട് വൈദ്യുതി മോഷണം; കെ എസ് ഇ ബി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പരാതിയില്‍ ഉപഭോക്താവിനെതിരെ കേസ്

കാസര്‍കോട്: വീട്ടിലേയ്ക്കുള്ള സര്‍വ്വീസ് വയറില്‍ നിന്നു നേരിട്ട് വൈദ്യുതി മോഷ്ടിച്ചുവെന്ന പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. കെ എസ് ഇ ബി ചെർക്കള സെക്ഷനിലെ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പരാതിയില്‍ ബോവിക്കാനം, ഫിഷ് മാര്‍ക്കറ്റിനു സമീപത്തെ ബി. അബ്ദുല്‍ ഹമീദിനെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. 2024 ജനുവരി ഒന്നു മുതല്‍ 2026 ഒക്ടോബര്‍ 22 വരെയുള്ള കാലയളവിലാണ് വൈദ്യുതി മോഷണം നടന്നതെന്നു എഞ്ചിനീയര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതുവഴി കെ എസ് ബി ക്ക് 22242.06 രൂപയുടെ നഷ്ടം ഉണ്ടായതായി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രഭാത സവാരിക്കിടയില്‍ സ്ത്രീയെ ഇടിച്ചു തെറുപ്പിച്ച ലോറിയും ഡ്രൈവറും പിടിയില്‍; അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്തിയത് 30 സ്ഥലങ്ങളിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്
Scroll to top

You cannot copy content of this page