ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്ലീപ്പർ ബസ് ലോറിയുമായി കൂട്ടിയിടിച്ചു; മലയാളികൾ അടക്കം നാലുപേർക്ക് ദാരുണാന്ത്യം, 30 ഓളം പേർക്ക് പരിക്ക്
ബംഗളൂരു: കർണാടകയിലെ മൈസൂരുവിനടുത്ത് പെരിയപട്ടണത്ത് സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ 3:45 ഓടെയാണ് അപകടം. ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ‘കാവേരി’ സ്ലീപ്പർ ബസും എതിർദിശയിൽ വന്ന ചരക്കുലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി ശ്രീജേഷ്, സുനിൽ മരിച്ച മലയാളികള്. ഡ്രൈവറും ക്ലീനറും മരിച്ചവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റവരെ പെരിയപട്ടണത്തെയും മൈസൂരുവിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.റോഡിൽ മരം വീണുകിടന്നിരുന്നതിനാൽ ലോറി വെട്ടിച്ചു …