അതിദാരുണം; ഭാര്യയെയും നാലര വയസ്സുള്ള മകനെയും യുവാവ് കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച ഭർത്താവ് ഗുരുതരാവസ്ഥയില്‍

തൃശൂര്‍: വലപ്പാട് ഭാര്യയെയും നാലര വയസ്സുള്ള മകനെയും ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വിസ്മയ, മകന്‍ ദക്ഷ് എന്നിവരാണ് മരിച്ചത്. തെക്കിനിയേടത് വിജേഷ് ആണ് ഇരുവരെയും കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം സ്വയം കഴുത്തറുത്ത് മരിക്കാന്‍ ശ്രമിച്ച വിജേഷ് ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കരച്ചില്‍ കേട്ട് സഹോദരന്‍ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുത്തറുത്ത നിലയിൽ വിസ്മയയെ കണ്ടെത്തിയത്. മറ്റൊരു മുറിയിൽ കയറി വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് …

എലിവിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പയ്യന്നൂർ: എലിവിഷം ഉള്ളിൽ ചെന്ന് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. എരമം ഓയോളത്തെ നെടുമണ്ണില്‍ വീട്ടില്‍ മേഘ(32) യാണ് മരിച്ചത്. ഒക്ടോബര്‍-7 ന് രാത്രി ഏഴിനാണ് ഇവരെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്.തുടർന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികില്‍സയിലിരിക്കെ മരണപ്പെട്ടു.എന്‍.കെ.മുരളീധരന്റെയും സി.ഇന്ദിരയുടെയും മകളാണ്. ഭര്‍ത്താവ് ബിനീഷ്(കുന്നരു).മകള്‍: ജാന്‍വി.

ജർമ്മനിയിലെ അപ്പാർട്ട്മെന്റിൽ തീപിടിത്തം; മൂന്നു മലയാളികൾ മരിച്ചു, തീയിട്ട അയൽവാസി അറസ്റ്റിൽ

ബർലിൻ : ജർമ്മനിയിൽ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ കൊല്ലപ്പെട്ടു. ഇടുക്കി ഇരട്ടപ്പെരിയാർ സ്വദേശിനി നോവ സാബു (25), കൊല്ലം പെരിയനാട് സ്വദേശിനി അഞ്ജലി, കാലടി സ്വദേശി സിവിൻ ജോണി (27)എന്നിവരാണ് മരിച്ചത്. പുക ശ്വസിച്ചു ഗുരുതരാവസ്ഥയിൽ ആയ അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റുമേനിയക്കാരനെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. നോർത്ത് റൈൻ വെസ്റ്റ് ഫാലിയ സംസ്ഥാനത്തെ ബോഹും നഗരത്തിലെ അപ്പാർട്ട്മെന്റിലാണ് തീപിടുത്തം ഉണ്ടായത്. മരിച്ച മൂന്നുപേരും മൂന്നാം നിലയിലാണ് …