ചെറുവത്തൂര്: കുളത്തില് മീന് പിടിക്കാന് പോയ ആളെ ഷോക്കേറ്റ് മരിച്ച നിലയില് കണ്ടെത്തി. ചീമേനിയിലെ നൂര്മാണ്ടി മദ്യ കമ്പനിയിലെ ജീവനക്കാരനായ അസം ഗോലാഘട്ട് സ്വദേശി ബിപുല് രാജ്ബോണ്ഷി തെങ്കാല്(58) ആണ് മരിച്ചത്. ബുധനാഴ്ച സന്ധ്യയോടെയാണ് മദ്യകമ്പനിക്ക് സമീപത്തുള്ള കുളത്തില് ഷോക്കേറ്റ് മരിച്ചനിലയില് കണ്ടെത്തിയത്. ചീമേനി പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്ട്ടത്തിനായി പരിയാരം മെഡിക്കല് കോളേജ് മോര്ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മൂന്നു വര്ഷമായി നൂര്മാണ്ടി മദ്യ കമ്പനിയില് ജോലിചെയ്തുവരികയായിരുന്നു ബിപുള്. നിടുമ്പ സ്വദേശി ഉപേന്ദ്രന്റെ പരാതിയില് ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







