തൊടുപുഴ: ടാറിങ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് പരിക്കേറ്റ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടര് മരിച്ചു. മുണ്ടന്മുടി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥ മടക്കത്താനം സ്വദേശിനി വെട്ടുകല്ലുംപുറത്ത് ജൂബീന ഇമ്രാന് (36) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് 4.30നു മാങ്ങാട്ടുകവല-ഷാപ്പുംപടി നാലുവരിപ്പാതയില് ആയിരുന്നു അപകടം. ജോലികഴിഞ്ഞ് ബസില് മാങ്ങാട്ടുകവലയില് വന്നിറങ്ങിയ ജൂബീന, അവിടെ പാര്ക്ക്ചെയ്തിരുന്ന സ്കൂട്ടറില് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമിതവേഗതിയിലെത്തിയ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തൊടുപുഴ പൊലീസ് അപകടമുണ്ടാക്കിയ ജീപ്പ് കസ്റ്റഡിയിലെടുത്തു. ജീപ്പിന് ഇന്ഷൂറന്സില്ലെന്ന് പൊലീസ് പറഞ്ഞു. ഭര്ത്താവ്: ഇമ്രാന് കരീം. മക്കള്: ഇമാദ്, ഇസ ഫാത്തിമ.








