മംഗളൂരു: മോഷണക്കേസില് വിചാരണയ്ക്കായി കോടതിയില് ഹാജരാകാതെ ഒന്നര വര്ഷത്തോളമായി ഒളിവില് കഴിഞ്ഞിരുന്ന യുവാവിനെ കര്ണാടക പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വണ്ടൂര് സ്വദേശി റംഷിദി(40)നെയാണ് വിട്ടല് പൊലീസ് വീട്ടിലെത്തി പിടികൂടിയത്. 2019 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിചാരണക്കിടെ 18 മാസമായി കോടതിയില് ഹാജരാകാതെ കേരളത്തില്തന്നെ കഴിയുകയായിരുന്നു. നാട്ടില്തന്നെ കറങ്ങി നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എഎസ്ഐ ജയറാമും സിപിസി ശിവാനന്ദയും ചേര്ന്ന് വണ്ടൂരിലെ വീട്ടിലെത്തി റംഷിദിനെ പിടികൂടി. അറസ്റ്റ് ചെയ്ത് കോടതിയില് ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ടു.








