തൃശൂര്: വലപ്പാട് ബീച്ചില് യുവാവ് ഭാര്യയെയും നാലര വയസുള്ള മകനെയും ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില് കൂടുതല് വിവരം പുറത്ത്. തെക്കിനിയേടത്ത് വിജേഷാണ് ഇരട്ടക്കൊല നടത്തിയത്. ഭാര്യ വിസ്മയയെയും (27) മകന് ദക്ഷിനെയും (4) കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കഴുത്തിന് സ്വയം കുത്തി പരിക്കേല്പ്പിച്ച വിജേഷ് നിലവില് തൃശൂര് സര്ക്കാര് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ്. വീട്ടില് കുടുംബ വഴക്കൊന്നും ഉണ്ടായിരുന്നില്ലെന്ന് വിസ്മയയുടെ മാതാവ് പറയുന്നു. വിസമയ പല സമയങ്ങളിലും ആണ് സുഹൃത്തുക്കളുടെ കൂടെ പുറത്ത് പോകുമായിരുന്നുവെന്നും അതില് വിജേഷിന് എതിര്പ്പുണ്ടായിരുന്നുവെന്നും അവര് പറഞ്ഞു.
‘വിസ്മയയുടെ വഴിവിട്ട സൗഹൃദങ്ങളെയും പുറത്തുപോകുന്നതിനെയും ഞങ്ങളും എതിര്ത്തിരുന്നു, അതിന്റെ പേരില് സഹോദരന് കണ്ണന് അവളെ തല്ലിയിട്ടുണ്ട്. ഞാന് പോകും, എനിക്കെന്റെ സുഹൃത്തുക്കളാണ് വലുത് എന്നാണ് വിസ്മയ പറഞ്ഞിരുന്നത്’- വിസ്മയയുടെ മാതാവ് പറഞ്ഞു. ബുധനാഴ്ച രാത്രി
പത്തിരി കഴിച്ചശേഷം മുറിക്കുള്ളിലേക്ക് പോയ വിസ്മയെയും കുഞ്ഞിനെയും അകത്താക്കി വാതില് അടച്ചതിനുശേഷമാണ് കൊലപാതകങ്ങള് നടത്തിയത്. അമ്മേ എന്നുള്ള വിളി കേട്ടാണ് താന് എത്തിയതെന്നും അപ്പോള് മുറി പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്നും വിസ്മയയുടെ മാതാവ് പറഞ്ഞു. ആണ്സുഹൃത്തുക്കളുമായുള്ള ബന്ധത്തെ തുടര്ന്ന് ചില തര്ക്കങ്ങള് അവര്ക്കിടയിലുണ്ടായിരുന്നതായി വിസ്മയയുടെ ബന്ധു പറയുന്നു. യാതൊരു ദുശ്ശീലങ്ങളൊന്നും വിജേഷിനില്ലെന്നും ഭാര്യയെ കുറിച്ചുള്ള സംശയങ്ങളാവാം കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധു പറഞ്ഞു.








