ന്യൂഡല്ഹി: ഫോണ് വിളിക്കുന്നയാളുടെ പേരും നമ്പറും സ്ക്രീനില് കാണിക്കുന്ന കോളര് ഐഡി സംവിധാനമായ കോളിംഗ് നെയിം പ്രസന്റേഷന് (സിഎന്എപി) നടപ്പാക്കാന് ടെലികോം സേവനദാതാക്കള്ക്ക് കേന്ദ്രസര്ക്കാര് നിര്ദേശം. നവംബര് 1 മുതല് സംവിധാനം അവതരിപ്പിക്കാനാണ് ടെലികമ്മ്യൂണിക്കേഷന്സ് വകുപ്പ് നിര്ദേശിച്ചിരിക്കുന്നത്. വ്യാജ കോളുകള്, ഡിജിറ്റല് അറസ്റ്റ് തട്ടിപ്പുകള്, സാമ്പത്തിക തട്ടിപ്പുകള്, സ്പാം കോളുകള് എന്നിവ ഒരു പരിധി വരെ തടയുകയന്നാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. ഇന്ത്യയുടെ അംഗീകൃത കോളര് ഐഡന്റിഫിക്കേഷന് സംവിധാനമായ സിഎന്എപി വഴി, നമ്പര് ഫോണില് സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളുടെ പേര് തിരിച്ചറിയാന് സാധിക്കും. 4 ജി, 5 ജി നെറ്റ്വര്ക്കുകള് ഉപയോഗിക്കുന്ന ഉപഭോക്താക്കള്ക്ക് സിഎന്എപി സംവിധാനം ഡിഫോള്ട്ടായി ലഭ്യമാക്കും. 2 ജി, 3 ജി നെറ്റ്വര്ക്കുകളിലും പൊതു ടെലിഫോണ് നെറ്റ്വര്ക്കുകളിലും സൗകര്യം നടപ്പാക്കുന്ന കാര്യം പ്രത്യേകം പരിഗണിക്കുമെന്നും നിര്ദേശത്തില് പറയുന്നു. ഒരു ഫോണ് കോള് എത്തുമ്പോള് സ്ക്രീനില് വിളിക്കുന്നയാളുടെ നമ്പറും പേരും കാണാനാകും. നമ്പര് ഇതിനകം കോണ്ടാക്റ്റ് ലിസ്റ്റില് സേവ് ചെയ്തിട്ടുണ്ടെങ്കില് ഉപയോക്താവ് നല്കിയ പേരായിരിക്കും കാണിക്കുക. നമ്പര് സേവ് ചെയ്തിട്ടില്ലെങ്കില് ആഭ്യന്തര കോളുകളില് ടെലികോം ഓപ്പറേറ്ററുടെ ഡാറ്റാബേസില് രേഖപ്പെടുത്തിയ പേരാണ് തെളിയുക. അന്താരാഷ്ട്ര കോളുകള് ലഭിക്കുമ്പോള് സ്ക്രീനില് ‘ഇന്റര്നാഷണല് കോള്’ എന്ന അറിയിപ്പ് കാണിക്കുമെന്നും റിപ്പോര്ട്ടില് പറയുന്നു.
കോളര് നെയിം പ്രസന്റേഷന് എന്ന പേരില് കേന്ദ്ര സര്ക്കാരിന്റെ ഈ സംവിധാനം ഇന്ത്യയിലെ എല്ലാ മുന്നിര നെറ്റ്വര്ക്കുകളിലും (വിഐ, എയര്ടെല്, ജിയോ) ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇപ്പോള് കേന്ദ്ര സര്ക്കാരിന്റെയും, ടെലികോം വകുപ്പിന്റെയും നിര്ദ്ദേശപ്രകാരം 2026 നവംബര് 1 മുതല് ഔദ്യോഗികമായി നടപ്പിലാക്കാന് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ‘കോളിംഗ് ലൈന് ഐഡന്റിഫിക്കേഷന് റെസ്ട്രിക്ഷന്’ സൗകര്യം ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ പേരുകള് ഫോണില് തെളിയില്ല








