സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബൈക്ക് മോഷണം; പിലിക്കോട് ചന്തേര സ്വദേശിയായ യുവാവ് അറസ്റ്റിൽ
വടക്കാഞ്ചേരി: വിവിധ ജില്ലകളിൽ നിന്ന് ബൈക്കുകൾ കവർന്ന കേസിൽ പിലിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. ചന്തേരയിലെ മൈലാച്ചും കുളങ്ങര ലിബേഷ്(26) ആണ് പിടിയിലായത്. ഒന്നിനു പിറകെ ഒന്നായി മൂന്നു ബൈക്കുകൾ മോഷ്ടിച്ച കേസുകളിലാണ് പ്രതിയെ നാട്ടിൽ നിന്നും വടക്കാഞ്ചേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഒരു ബൈക്ക് കവർന്നിരുന്നു. പിന്നീട് തൃശ്ശൂർ വാഴക്കോട് പമ്പിന് സമീപത്ത് കണ്ട മറ്റൊരു പുതിയ ബൈക്ക് മോഷ്ടിക്കുകയായിരുന്നു. ആദ്യം കവർന്ന ബൈക്ക് ഉപേക്ഷിച്ചാണ് വീണ്ടും മോഷണം നടത്തിയത്. …