സ്റ്റാന്‍ഡുകളില്‍ തര്‍ക്കം പതിവാകുന്നു, ഇലക്ട്രിക് ഓട്ടോകള്‍ക്ക് ഓടാന്‍ പാസ് നല്‍കണം; കാസര്‍കോട് നഗരസഭാ അധ്യക്ഷന് വീണ്ടും നിവേദനം നല്‍കി

കാസര്‍കോട്: നഗരത്തില്‍ ഇ ഓട്ടോ തൊഴിലാളികളെ അവഗണിക്കുന്നതായി പരാതി. ഓട്ടോയ്ക്ക് നഗരത്തില്‍ എവിടെയും സ്റ്റാന്‍ഡ് അനുവദിക്കുന്നില്ല എന്നുള്ളതാണ് പ്രധാന വിഷയം. പെട്രോള്‍, ഡീസല്‍ ഓട്ടോ ഡ്രൈവര്‍മാറുമായി ഇതുമായി ബന്ധപ്പെട്ട് നിരന്തരം തര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിയും വരുന്നു. പിന്നീട് അത് പൊലീസ് കേസുകളിലേക്ക് വഴിമാറുന്നത് സാമ്പത്തികവും മാനസികമായ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു. മറ്റു ജില്ലകളില്‍ ഇ ഓട്ടോകള്‍ക്ക് പാസ് അനുവദിച്ചു നല്‍കുന്നുണ്ട്. നിവേദനം പലതവണ നല്‍കിയിട്ടും കഴിഞ്ഞ ഒന്നരവര്‍ഷമായി കാസര്‍കോട് നഗരസഭാ അധികൃതര്‍ പരിഗണിക്കുന്നില്ലെന്നാണ് ആരോപണം. കണ്ണൂരില്‍ 2000 ഓട്ടോകള്‍ക്കും, കോഴിക്കോട് 4000 ഓട്ടോകള്‍ക്കും മംഗളൂരുവില്‍ 2000 ഓട്ടോകള്‍ക്കും ഓടാന്‍ പാസ് നല്‍കിയിട്ടുണ്ട്. നഗരത്തില്‍ 150 ഓളം ഓട്ടോകള്‍ ഇപ്പോള്‍ ഓടുന്നുണ്ട്. ഇവര്‍ക്ക് താല്‍ക്കാലികമായി സ്റ്റാന്‍ഡുകളില്‍ വയ്ക്കാന്‍ അനുമതിയുണ്ട്. ജില്ലാ ഇ ഓട്ടോ തൊഴിലാളി കൂട്ടായ്മ രക്ഷാധികാരി സിഎ അബ്ദുല്‍ റഹ്‌മാന്‍, ഷെഫീഖ് മീപ്പുഗിരി, അബ്ദുല്‍ ഹമീദ് ബാരിക്കാട്, ബി നാഗേഷ് എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വീണ്ടും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിനാ സലീമിന് നിവേദനം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page