ദേശീയപാത ബേവിഞ്ചയിൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം; വ്യാഴാഴ്ച മുതൽ വാഹനങ്ങൾ ഇതുവഴി കടന്നു പോകണമെന്ന് പൊലീസ് അറിയിപ്പ്

കാസർകോട്: ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ബേവിഞ്ചയിൽ മൂന്നുദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 5 മണി മുതൽ 19ന് രാവിലെ 10 മണി വരെയാണ് നിയന്ത്രണം. ചെറുവാഹനങ്ങൾ (ബസ്, ഹെവി വാഹനങ്ങൾ ഒഴികെ) കാഞ്ഞങ്ങാട് ഭാഗത്തുനിന്നും കാസർകോട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങളും, കാഞ്ഞങ്ങാട് ഭാഗത്തുനിന്നും ചെർക്കളയിലേക്ക് പോകേണ്ട വാഹനങ്ങളും ബെവിഞ്ച – ചെങ്കള – നാലാംമൈൽ – ഇന്ദിരാനഗർ വഴി (നായനാർ ഹോസ്പിറ്റലിന് സമീപത്തെ റോഡ്) കടന്നു പോകണം.
തിരികെ ചട്ടഞ്ചാൽ – കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും നാലാം മൈൽ സർവീസ് റോഡ് അണ്ടർപാസ് വഴി ഇതേ ക്രമം പാലിക്കണം. ബസ്സുകളും ഹെവി വാഹനങ്ങളും
നിർമാണപ്രവൃത്തി നടക്കുന്ന ഭാഗത്തുകൂടി ഒരു സമയം ഒരു ദിശയിൽ മാത്രം കടത്തിവിടുന്ന രീതിയിലായിരിക്കും ക്രമീകരണമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page