കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചു കൊണ്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്റ്റേ ഇല്ല. ഇടക്കാല സ്റ്റേ അനുവദിക്കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെ നല്‍കിയ അപ്പീലിന്റെ അനുമതി അപേക്ഷ വിധി പറയാനായി മാറ്റി. പ്രത്യേക അനുമതിക്ക് ശേഷമേ സ്റ്റേ ആവശ്യം പരിഗണിക്കാനാവൂ എന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അപ്പീല്‍ സ്വീകരിക്കുന്നതില്‍ ഡിവിഷന്‍ ബെഞ്ച് തീരുമാനം പിന്നീട് ഉണ്ടാകും. അതിനിടെ, കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. പിണറായി വിജയനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. കേസില്‍ കേസെടുക്കാന്‍ തക്കവണ്ണം മതിയായ തെളിവുകള്‍ ഉണ്ടായിരുന്നില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയത് ചില ഡയറി രേഖകള്‍ മാത്രമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.








