പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടെ എഎസ്‌ഐ കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ പൊലീസുദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിലെ എഎസ്‌ഐ എജി സുനില്‍കുമാര്‍(50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ തിരുവല്ല പോലീസ് സ്റ്റേഷനില്‍ വച്ചാണ് സംഭവം. പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ സുനില്‍കുമാറിനെ ഉടനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. ഉച്ചയോടെ മൃതദേഹം പത്തനംതിട്ട ജില്ലാ പൊലീസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിനായി എത്തിച്ചു. ഹെഡ് ക്വാര്‍ട്ടേഴ്‌സ് ക്യാമ്പ് അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതികശരീരത്തില്‍ ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ് ഐ.പി.എസ് പുഷ്പചക്രം സമര്‍പ്പിച്ച് അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് സായുധ പോലീസ് സേനാംഗങ്ങള്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ചു. സംസ്‌കാരം വ്യാഴാഴ്ച വാഴമുട്ടത്തുള്ള സ്വവസതിയില്‍ നടക്കും. അമ്പിളിയാണ് ഭാര്യ. മക്കള്‍: ശ്രീലക്ഷ്മി (ടി.ടി.സി വിദ്യാര്‍ഥിനി), ശ്രീനന്ദ (ഡിഗ്രി വിദ്യാര്‍ഥിനി).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page