സംസ്‌കാര ചടങ്ങിനിടെ ശവപ്പെട്ടിയില്‍ നിന്ന് 15കാരി എഴുന്നേറ്റിരുന്നു, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

വാഷിംഗ്ടണ്‍: മരിച്ചെന്നുകരുതിയ 15കാരി സംസ്‌കാരച്ചടങ്ങിനിടെ ശവപ്പെട്ടിയില്‍നിന്ന് എഴുന്നേറ്റിരുന്നു.
മരണം സംഭവിച്ച് എട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി ഉണര്‍ന്നതെന്നാണ് വിവരം. സെന്‍ട്രല്‍ അമേരിക്കയിലെ ഗ്വാട്ടിമാല സ്വദേശിനിയായ യൂലെയ്ഡ് ഇക്സ്‌കോടോയാക് ആണ് എഴുന്നേറ്റിരുന്നത്. കഴിഞ്ഞ ദിവസം ആണ് പെണ്‍കുട്ടി കുഴഞ്ഞുവീണത്.
അസുഖം ബാധിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ പിതാവ് എബ്രഹാം ഇലക്സ്‌കോടോയോക് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ വഴി മധ്യേ കുഴഞ്ഞുവീഴുകയായിരുന്നു.
വാഹനം നിര്‍ത്തിയ പിതാവ് മകളുടെ ഹൃദയമിടിപ്പും ശ്വാസവും പരിശോധിച്ചു. അനക്കമൊന്നും കാണാത്തതിനാല്‍ മരിച്ചെന്ന് കരുതുകയായിരുന്നു. ഏതെങ്കിലുമൊരു ഡോക്ടറെ കാണിച്ച് മരണം ഉറപ്പുവരുത്തുന്നതിന് മുന്‍പുതന്നെ പെണ്‍കുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. അന്നുച്ചയ്ക്ക് രണ്ടരയ്ക്കുതന്നെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്താനും തീരുമാനിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ശവപ്പെട്ടിയിലേക്ക് മാറ്റി. തുടര്‍ന്ന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി സുഹൃത്തുക്കളും ബന്ധുക്കളും വീട്ടിലേക്ക് എത്താന്‍ തുടങ്ങി. സംസ്‌കാരത്തിന് മിനുട്ടുകള്‍ ബാക്കി നില്‍ക്കെയാണ് പെണ്‍കുട്ടി പെട്ടെന്ന് എഴുന്നേറ്റിരുന്നത്. മകള്‍ മരിച്ചിട്ടില്ലെന്നും ശവപ്പെട്ടിക്കുള്ളില്‍ അനക്കം അനുഭവപ്പെട്ടെന്നും താന്‍ നേരത്തെ എല്ലാവരോടും പറഞ്ഞിരുന്നതായും മാതാവ് പറയുന്നു. സംസ്‌കാര ചടങ്ങിനായി പെട്ടി തുറപ്പോഴാണ് പെണ്‍കുട്ടി എഴുന്നേറ്റത്. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ശവപ്പെട്ടിയില്‍ കിടന്നിരുന്ന പെണ്‍കുട്ടി പെട്ടെന്ന് എഴുന്നേറ്റിരുന്ന് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇതുകണ്ട് അത്ഭുതപ്പെട്ട ബന്ധുക്കളും നാട്ടുകാരും ‘ഹല്ലേലൂയ’ എന്ന് വിളിച്ചുപറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page