കാറളത്തെ കുഞ്ഞമ്മ അന്തരിച്ചു

കാസര്‍കോട്: വെള്ളരിക്കുണ്ട്, കാറളം, നിരപ്പോടിലെ പരേതനായ ബേബിയുടെ ഭാര്യ കുഞ്ഞമ്മ (75) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: സുനില്‍, അനില്‍. മരുമക്കള്‍: ലേഖ, സജ്‌ന. സഹോദരങ്ങള്‍: അമ്മിണി, മറിയക്കുട്ടി, മേരി, പരേതരായ ജോസഫ്, ശോശാമ്മ.

ആചാര സ്ഥാനികരുടെ പെൻഷൻ വർധിപ്പിക്കണം: മുല്ലപ്പള്ളി

കാസർകോട്: മലബാറിലെ ആചാര സ്ഥാനീകരുടെ പെൻഷൻ വർധിപ്പിക്കാൻ സർക്കാർ ശ്രമിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.ജീവിതത്തിൽ പ്രതിഫലമില്ലാതെ ജീവിതം ഉപാസനയാക്കി മാറ്റിയ ആചാര സ്ഥാനീകരുടെ ജീവിത നിലവാരം ഉയർത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്.മലബാറിലെ അനുഷ്ഠാനങ്ങളും ആചാരങ്ങളും സംസ്ക്കാരവും നിലനിർത്താൻ ഈ വിഭാഗത്തിന്റെ ജീവിത നിലവാരം ഉയർത്തേണ്ടതുണ്ട്.പെരിയയിൽ ചാണവളപ്പിൽ കുട്ടിവെളിച്ചപ്പാടൻ സ്മാരക പുരസ്ക്കാരങ്ങൾ സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാഹിത്യ ശ്രേഷ്ഠ പുരസ്ക്കാരം മുൻ സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.പി വി കൃഷ്ണൻ നായരുംആചാര്യ ശ്രേഷ്ഠ പുരസ്ക്കാരം ഗോകുലം ഗോശാല സ്ഥാപകനും പരമ്പര വിദ്യാപീഠം …

ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി നഗ്‌ന വീഡിയോ കോള്‍ ചെയ്യിച്ചു; ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു, തെയ്യംകലാകാരന്‍ അറസ്റ്റില്‍, പ്രതിയുടെ ഫോണില്‍ നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍

പയ്യന്നൂര്‍: ഭര്‍തൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്‌നയായി വിഡിയോ കോള്‍ ചെയ്യിച്ച സംഭവത്തില്‍ പ്രതിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയില്‍ തിമിരിയിലെ തെയ്യംകലാകാരനായ ലിജേഷിനെ(39) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാണപ്പുഴയിലെ 45 കാരിയുടെ പരാതിയിലാണ് നടപടി.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 6 നും ഈവര്‍ഷം ജൂലൈ 6നും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തായ യുവതിയെ ഫോണില്‍ വിളിച്ച് നഗ്നയായി വാട്സ്ആപ്പ് വിഡിയോകോള്‍ ചെയ്യണമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. കോള്‍ ചെയ്തപ്പോള്‍ നഗ്‌നഫോട്ടോകള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് വെച്ച് …

കാഞ്ഞങ്ങാട് ഡയമണ്ട് ലയൺസ് ക്ലബ്‌ ഓറിയന്റേഷൻ ക്യാമ്പ് നടത്തി

കാസർകോട്: കാഞ്ഞങ്ങാട് ആസ്ഥാനമായി പുതിയതായി രൂപീകരിച്ച ലയൺസ് ഡയമണ്ട് ക്ലബ്ബിലെ അംഗങ്ങൾക്കായി മാവുങ്കാൽ, നെല്ലിത്തറയിൽ ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.ലയൺസ് ഡിസ്ട്രിക്റ്റ് ജി എൽ ടി കോ-ഓർഡിനേറ്റർ ശ്രീനിവാസ പൈ, ഡിസ്ട്രിക്റ്റ് ക്ലബ്‌ എക്സ്റ്റൻഷൻ കോ-ഓർഡിനേറ്റർ ജോമിച്ചൻ മാത്യു എന്നിവർ ക്ലാസെടുത്തു.പ്രസിഡണ്ട്‌ ആന്റോ ആധ്യക്ഷം വഹിച്ചു. സെക്രട്ടറി മുനീർ സ്വാഗതവും ട്രഷറർ ജോൺ മൈക്കിൾ നന്ദിയും പറഞ്ഞു. പ്രദീപ്കുമാർ,രവി കൊട്ടോടി, മധു മടിക്കൈ, കൃഷ്ണകുമാർ,ചന്ദ്രൻ സംസാരിച്ചു.

തേങ്ങ പൊതിക്കുന്നതിനിടയില്‍ നെഞ്ചു വേദന; തൊഴിലാളി മരിച്ചു

കാസര്‍കോട്: തേങ്ങ പൊതിക്കുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ബദിയഡുക്ക, പള്ളത്തടുക്കയിലെ ബാലകൃഷ്ണ നായിക് (54) ആണ് മരിച്ചത്. തിങ്കളാഴ്ച ജോലിക്കിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബാലകൃഷ്ണ ഇന്നലെയാണ് മരണപ്പെട്ടത്.ഭാര്യ: ജയശ്രീ. മക്കള്‍: വിഘ്‌നേഷ് കുമാര്‍, അജിത്ത് കുമാര്‍. മരുമക്കള്‍: ദിവ്യ.

ആയമ്പാറ സ്കൂളിൽ ഡിജിറ്റൽ സ്‌ക്വയറും നവീകരിച്ച കമ്പ്യൂട്ടർ ലാബും ഉദ്ഘാടനം ചെയ്തു

കാസർകോട്: പെരിയ ,ആയമ്പാറ ജി യു പി എസ് ആയമ്പാറ സ്കൂളിലെ ഡിജിറ്റൽ സ്‌ക്വയറും നവീകരിച്ച കമ്പ്യൂട്ടർ ലാബും ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ് ജേതാവ് ബാലകൃഷ്ണൻ പെരിയ ഉൽഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ടി.രാമകൃഷ്ണൻ പെരിയ, വാർഡ് മെമ്പർ ഗംഗാധരൻ, എസ് എം സി ചെയർമാൻ മോഹനൻ കുണ്ടൂർ, എം പി ടി എ പ്രസിഡന്റ്‌ വത്സല കെ. പി, സ്കൂൾ …

കാറിനുള്ളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം; സംഭവത്തില്‍ അടിമുടി ദുരൂഹത

തിരുവനന്തപുരം: കല്ലമ്പലത്ത് കാറിനുള്ളില്‍ അബോധാവസ്ഥയിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. കിളിമാനൂര്‍ മുളയ്ക്കകത്തുകാവ് സ്വദേശി അന്‍സാറിന്റെയും സീനയുടെയും മകന്‍ ആഷിക്കാണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ആഷിക്കിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗത്തെ റോഡില്‍ ഉപേക്ഷിച്ച നിലയിലായിലുണ്ടായിരുന്ന കാറിനുള്ളിലാണ് ആഷിക്കിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാറിനുള്ളില്‍ ചാര്‍ക്കോള്‍ പോലുള്ള …

ചികിത്സയ്ക്കിടയില്‍ അഞ്ചുവയസ്സുകാരനെ ആശുപത്രിയില്‍ നിന്നു കാണാതായി; പരിഭ്രാന്തിക്കൊടുവില്‍ കുഞ്ഞിനെ കണ്ടെത്തിയത് ഇങ്ങനെ…; മാതാവിനെ ഉപദേശിച്ച് കുമ്പള എസ് ഐ

കാസര്‍കോട്: ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അഞ്ചുവയസുകാരനെ കാണാതായി. ഏറെ നേരത്തെ പരിഭ്രാന്തിക്കൊടുവില്‍ കുഞ്ഞിനെ സുരക്ഷിതനായി റോഡരുകില്‍ കണ്ടെത്തി. ഇന്ന് (ബുധന്‍) രാവിലെ കുമ്പളയിലെ ഒരു ആശുപത്രിയിലാണ് സംഭവം. ഇതേ കുറിച്ച് കുമ്പള പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ- ”പനിയെ തുടര്‍ന്നാണ് കുമ്പളയ്ക്കു സമീപത്തെ മുളിയടുക്കം സ്വദേശിയായ അഞ്ചുവയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മാതാവാണ് കൂടെ ഉണ്ടായിരുന്നത്. മാതാവ് രാവിലെ കാന്റീനിലേയ്ക്ക് പ്രഭാത ഭക്ഷണം വാങ്ങിക്കാന്‍ പോയതായിരുന്നു. ഈ സമയത്ത് കുട്ടി മുറിയില്‍ ഉണ്ടായിരുന്നു. ഭക്ഷണം വാങ്ങി തിരിച്ചെത്തിയപ്പോഴാണ് മകനെ കാണാനില്ലെന്ന …

ബലാത്സംഗത്തിനു ഇരയായ 21 കാരി പ്രസവിച്ചു; 40കാരനെതിരെ കേസ്

കാസര്‍കോട്: ബലാത്സംഗത്തിനു ഇരയായ യുവതി പ്രസവിച്ചു. ഇതേ തുടര്‍ന്ന് 40 കാരനായ ചന്ദ്രു എന്നയാള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് ബലാത്സംഗത്തിനു കേസെടുത്തു. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 21 കാരിയാണ് ബലാത്സംഗത്തിനു ഇരയായത്. ഭയം കാരണം യുവതി സംഭവത്തെ കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. പൂര്‍ണ ഗര്‍ഭിണിയായ യുവതി കഴിഞ്ഞ ദിവസം ഒരു കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. എന്നാല്‍ കുഞ്ഞ് തന്റേതല്ലെന്നാണത്രെ യുവാവിന്റെ നിലപാട്.പ്രതിയെ …

ചെറുവത്തൂര്‍ ഉപജില്ലാ കായികമേള ചീമേനിയില്‍ തുടങ്ങി

ചെറുവത്തൂര്‍: ഉപജില്ലാ സ്‌കൂള്‍ കായിക മേളയ്ക്ക് ചീമേനിയില്‍ തുടക്കമായി. ഇന്നുമുതല്‍ 10 വരെയാണ് കായികമേള നടക്കുന്നത്. ആദ്യദിനം 14 ത്രോ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഉപജില്ലയിലെ 74 സ്‌കൂളുകളില്‍ നിന്നായി 3,000 കായികതാരങ്ങളാണ് 182 ഇനങ്ങളിലായി മേളയില്‍ മാറ്റുരയ്ക്കുന്നത്. കായികമേളയുടെ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് ചീമേനി ടൗണ്‍ കേന്ദ്രീകരിച്ച് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.കായികമേളയുടെ ഉദ്ഘാടനം എട്ടിന് രാവിലെ സന്ദീപ് വാര്യര്‍ എംഎല്‍എ നിര്‍വഹിക്കും. സമാപന സമ്മേളനം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി …

നരേന്ദ്രമോദിയുടെത് വികസനവും സേവനവും മുഖമുദ്രയാക്കിയ ഭരണം: സി.കെ. പദ്മനാഭന്‍

കാസര്‍കോട്: ‘അന്ത്യോദയ’ എന്ന ആശയത്തിന്റെ സാക്ഷാത്കാരത്തിലൂടെ രാജ്യത്തെ 140 കോടി ജനങ്ങളുടെയും ക്ഷേമവും രാജ്യത്തിന്റെ സമഗ്രവികസനവും ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണത്തിന് കഴിഞ്ഞുവെന്ന് ലോകം അംഗീകരിച്ചതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ. പദ്മനാഭന്‍ പറഞ്ഞു.നരേന്ദ്രമോദി ഭരണകര്‍ത്താവായി 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന സേവാ സങ്കല്‍പ് അഭിയാന്റെ ഭാഗമായി കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ‘വികസിത ഭാരത സങ്കല്‍പ സഭ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന നിര്‍ദേശം …

പള്ളിക്കര മേല്‍പ്പാലം തുറന്നു; ഗതാഗത കുരുക്കിന് ശമനം, യാത്രക്കാര്‍ ആശ്വാസത്തില്‍

കാസര്‍കോട്: അറ്റകുറ്റ പണിക്കായി അടച്ചിട്ടിരുന്ന കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ പള്ളിക്കര മേല്‍പ്പാലം തുറന്നു. ഇന്ന് (ബുധന്‍) രാവിലെയാണ് പാലം തുറന്നു കൊടുത്തത്. ഇതോടെ ദിവസങ്ങളായി അനുഭവിക്കുന്ന ഗതാഗത കുരുക്കിന് പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് യാത്രക്കാര്‍. മേല്‍പ്പാലത്തില്‍ ഘടിപ്പിച്ചിട്ടുള്ള ആറ് എക്‌സ് പാന്‍ഷന്‍ ജോയിന്റുകള്‍ മാറ്റുന്നതിനായാണ് സെപ്തംബര്‍ ഒന്നിന് പാലം അടച്ചത്. ഒക്ടോബര്‍ 10 വരെ പാലം അടച്ചിടുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. അതിന് മുമ്പ് തന്നെ പാലം തുറന്നതിലുള്ള ആശ്വാസത്തിലാണ് യാത്രക്കാര്‍. പാലം അടച്ചിട്ടതിനാല്‍ ഇരു ഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ ബേക്കല്‍-മൗവ്വല്‍-പള്ളിക്കര …

നീലേശ്വരം പള്ളിക്കര കനത്താട്ടിലെ എം. വിജയകുമാര്‍ അന്തരിച്ചു

നീലേശ്വരം: പള്ളിക്കര കനത്താട്ടിലെ മാട്ടുമ്മല്‍ വിജയകുമാര്‍ (74) അന്തരിച്ചു. ഭാര്യ: പരേതയായ സ്വര്‍ണ ലത. മക്കള്‍: അനു, പ്രിയ (അധ്യാപിക, സെന്റ് ആന്‍സ് എ.യു.പി. സ്‌കൂള്‍). മരുമക്കള്‍: രതീഷ് ആലന്തട്ട, സി. എച്ച്. ഷിനോജ് (പള്ളിക്കര പഞ്ചായത്ത് ജീവനക്കാരന്‍). സഹോദരങ്ങള്‍: ബാബു(പള്ളിക്കര), സതി, ഗീത, മുരളി(മൂവരും ചെന്നൈ).

വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വൈകി; ജീവനക്കാരെ കയ്യേറ്റം ചെയ്തു, ബൈക്ക് തള്ളിയിട്ടു, യുവാവിനെതിരെ കേസ്

കാസര്‍കോട്: വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വൈകിയെന്ന് ആരോപിച്ച് കെഎസ്ഇബി ജീവനക്കാരെ കയ്യേറ്റം ചെയ്തതായി പരാതി. കെഎസ്ഇബി മാവുങ്കാല്‍ സെക്ഷനിലെ ലൈന്‍മാന്‍ പേരോല്‍, അങ്കക്കളരിയിലെ കെ.രാജീവന്‍ (42) നല്‍കിയ പരാതിയില്‍ അജാനൂര്‍, പള്ളോട്ടെ കുട്ടന്‍ എന്ന ആള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പള്ളോട്ടെ 1264 കണ്‍സ്യൂമര്‍ നമ്പറിലുള്ള വൈദ്യുതി തകരാര്‍ പരിഹരിക്കാനാണ് ലൈന്‍മാനായ രാജീവനും വര്‍ക്കറായ സുരേഷും ബൈക്കില്‍ എത്തിയത്. തകരാര്‍ പരിഹരിച്ചു കഴിഞ്ഞുടനെ കുട്ടന്‍, പരാതിക്കാരനെയും സഹപ്രവര്‍ത്തകനെയും അസഭ്യം പറഞ്ഞ ശേഷം ആക്രമിക്കുകയും …

കള്ളപ്പണം വെളുപ്പിക്കല്‍; സംസ്ഥാനത്തെ മൂന്നുജില്ലകളില്‍ ഇഡി റെയ്ഡ്, സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വീടുകളിലും പരിശോധന

കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മിന്നല്‍ പരിശോധന ആരംഭിച്ചു. തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇ.ഡി ഉദ്യോഗസ്ഥ സംഘം റെയ്ഡ് നടത്തുന്നത്. അങ്കമാലി സഹകരണ ബാങ്കില്‍ വ്യാജ വായ്പകള്‍ വഴി 121 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇ.ഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. മൂന്നു ജില്ലകളിലും രാവിലെയാണ് മിന്നല്‍ പരിശോധന ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് പരിശോധന …

വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ 21കാരി തിരിച്ചെത്തിയില്ല; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ യുവതി തിരിച്ചെത്തിയില്ലെന്ന് പരാതി. മഞ്ചേശ്വരം,കുഞ്ചത്തൂര്‍, ബിഎസ് നഗറിലെ ബപ്പന്‍ കുഞ്ഞിയുടെ മകള്‍ ഫാത്തിമത്ത് അഫ്രീന(24) യെ ആണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ (ചൊവ്വ) ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഫാത്തിമത്ത് അഫ്രീന വീട്ടില്‍ നിന്നു ഇറങ്ങിപ്പോയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് മാതാവ് പൊലീസില്‍ പരാതി നല്‍കിയത്.

പ്രാര്‍ത്ഥനകള്‍ വിഫലമായി; വീക്ഷ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി

കാസര്‍കോട്: ഒരു നാടിന്റെയും കുടുംബത്തിന്റെയും പ്രാര്‍ത്ഥനകള്‍ വിഫലമായി. ന്യൂമോണിയ ബാധിച്ച് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു. മഞ്ചേശ്വരം, ദേരംപള്ളത്തെ ലോകേഷിന്റെ മകള്‍ എം.വീക്ഷ (5)യാണ് മരിച്ചത്. മഞ്ചേശ്വരം എസ്‌ഐടി സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയായിരുന്നു. കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്നാണ് വീക്ഷയെ ഡോക്ടറെ കാണിച്ചത്. പരിശോധനയില്‍ ന്യൂമോണിയയാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി പെണ്‍കുട്ടിയെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നാഴ്ചത്തെ ചികിത്സക്കായി ലക്ഷക്കണക്കിന് രൂപയാണ് ചെലവായത്. കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനു നാട്ടുകാരും മുന്നിട്ടിറങ്ങിയിരുന്നു. …

മുസ്ലിം ലീഗില്‍ വന്‍ അഴിച്ചു പണി;മുന്‍ എംഎല്‍എ എന്‍എ നെല്ലിക്കുന്ന് ജില്ലാ പ്രസിഡണ്ട്; പിഎം മുനീര്‍ ഹാജി ജന.സെക്രട്ടറി, കെഇഎ ബക്കര്‍ ട്രഷറര്‍

കാസര്‍കോട്: മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി മുന്‍ എംഎല്‍എ എന്‍എ നെല്ലിക്കുന്നിനെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. ജില്ലാ ജനറല്‍ സെക്രട്ടറിയായി പിഎം മുനീര്‍ ഹാജിയെയും ട്രഷററായി പള്ളിക്കരയിലെ കെഇഎ ബക്കറിനെയും പ്രഖ്യാപിച്ചു. കെഎം അബ്ദുല്‍ റഹ്‌മാന്‍, വി.കെ ബാവ (തൃക്കരിപ്പൂര്‍) എന്നിവരാണ് പുതിയ വൈസ് പ്രസിഡണ്ടുമാര്‍. അഷ്‌റഫ് എടനീരിനെ ജില്ലാ സെക്രട്ടറിയായും പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍ പുതിയ പദവികളിലേക്ക് നിയോഗിക്കപ്പെട്ടതിനെ …