കാറിനുള്ളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം; സംഭവത്തില്‍ അടിമുടി ദുരൂഹത

തിരുവനന്തപുരം: കല്ലമ്പലത്ത് കാറിനുള്ളില്‍ അബോധാവസ്ഥയിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. കിളിമാനൂര്‍ മുളയ്ക്കകത്തുകാവ് സ്വദേശി അന്‍സാറിന്റെയും സീനയുടെയും മകന്‍ ആഷിക്കാണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ആഷിക്കിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗത്തെ റോഡില്‍ ഉപേക്ഷിച്ച നിലയിലായിലുണ്ടായിരുന്ന കാറിനുള്ളിലാണ് ആഷിക്കിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാറിനുള്ളില്‍ ചാര്‍ക്കോള്‍ പോലുള്ള വസ്തു കത്തിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മരണകാരണം വ്യക്തമാകുന്നതിനായി പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പരിശോധനയ്ക്ക് ശേഷം പൊലീസ് പോസ്റ്റുമോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page