കാസര്‍കോട്: വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ യുവതി തിരിച്ചെത്തിയില്ലെന്ന് പരാതി. മഞ്ചേശ്വരം,കുഞ്ചത്തൂര്‍, ബിഎസ് നഗറിലെ ബപ്പന്‍ കുഞ്ഞിയുടെ മകള്‍ ഫാത്തിമത്ത് അഫ്രീന(24) യെ ആണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ (ചൊവ്വ) ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഫാത്തിമത്ത് അഫ്രീന വീട്ടില്‍ നിന്നു ഇറങ്ങിപ്പോയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് മാതാവ് പൊലീസില്‍ പരാതി നല്‍കിയത്.







