കാസര്‍കോട്: തേങ്ങ പൊതിക്കുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ബദിയഡുക്ക, പള്ളത്തടുക്കയിലെ ബാലകൃഷ്ണ നായിക് (54) ആണ് മരിച്ചത്. തിങ്കളാഴ്ച ജോലിക്കിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബാലകൃഷ്ണ ഇന്നലെയാണ് മരണപ്പെട്ടത്.
ഭാര്യ: ജയശ്രീ. മക്കള്‍: വിഘ്‌നേഷ് കുമാര്‍, അജിത്ത് കുമാര്‍. മരുമക്കള്‍: ദിവ്യ.







