ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി നഗ്‌ന വീഡിയോ കോള്‍ ചെയ്യിച്ചു; ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു, തെയ്യംകലാകാരന്‍ അറസ്റ്റില്‍, പ്രതിയുടെ ഫോണില്‍ നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍

പയ്യന്നൂര്‍: ഭര്‍തൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്‌നയായി വിഡിയോ കോള്‍ ചെയ്യിച്ച സംഭവത്തില്‍ പ്രതിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയില്‍ തിമിരിയിലെ തെയ്യംകലാകാരനായ ലിജേഷിനെ(39) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാണപ്പുഴയിലെ 45 കാരിയുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 6 നും ഈവര്‍ഷം ജൂലൈ 6നും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തായ യുവതിയെ ഫോണില്‍ വിളിച്ച് നഗ്നയായി വാട്സ്ആപ്പ് വിഡിയോകോള്‍ ചെയ്യണമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. കോള്‍ ചെയ്തപ്പോള്‍ നഗ്‌നഫോട്ടോകള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് വെച്ച് ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. പന്നീട് പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നു. വീണ്ടും വിഡിയോകോള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും താല്‍പര്യമില്ലെന്ന് പറഞ്ഞു. ഇതോടെ യുവതിയുടെ നഗ്‌നഫോട്ടോ ലിജീഷ് സുഹൃത്തുകള്‍ക്ക് അയച്ചുകൊടുത്തുവെന്നാണ് പരാതി.
ഇത്തരത്തില്‍ ലിജീഷ് നിരവധി സ്ത്രീകളെ വലയിലാക്കിയതായും ഫോണില്‍ നിന്ന് നിരവധി സ്ത്രീകളുടെ ഫോട്ടോ പ്രചരിപ്പിച്ചതായും പറയപ്പെടുന്നുണ്ട്. ഇതിനെ തുടര്‍ന്ന് പൊലീസ് പ്രതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിലെടുത്തു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പവര്‍ക്കെതിരേയും ശാസ്ത്രീയ അന്വേഷണം നടക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ലിജേഷിനെതിരെ കൂടുതല്‍ പരാതികള്‍ സ്റ്റേഷനില്‍ എത്തിയേക്കുമെന്നണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page