കാസര്‍കോട്: ബലാത്സംഗത്തിനു ഇരയായ യുവതി പ്രസവിച്ചു. ഇതേ തുടര്‍ന്ന് 40 കാരനായ ചന്ദ്രു എന്നയാള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് ബലാത്സംഗത്തിനു കേസെടുത്തു. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 21 കാരിയാണ് ബലാത്സംഗത്തിനു ഇരയായത്. ഭയം കാരണം യുവതി സംഭവത്തെ കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. പൂര്‍ണ ഗര്‍ഭിണിയായ യുവതി കഴിഞ്ഞ ദിവസം ഒരു കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. എന്നാല്‍ കുഞ്ഞ് തന്റേതല്ലെന്നാണത്രെ യുവാവിന്റെ നിലപാട്.
പ്രതിയെ അറസ്റ്റു ചെയ്ത് ഡി എന്‍ എ പരിശോധന നടത്താനാണ് പൊലീസിന്റെ നീക്കം.







