കാസർകോട്: കാഞ്ഞങ്ങാട് ആസ്ഥാനമായി പുതിയതായി രൂപീകരിച്ച ലയൺസ് ഡയമണ്ട് ക്ലബ്ബിലെ അംഗങ്ങൾക്കായി മാവുങ്കാൽ, നെല്ലിത്തറയിൽ ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
ലയൺസ് ഡിസ്ട്രിക്റ്റ് ജി എൽ ടി കോ-ഓർഡിനേറ്റർ ശ്രീനിവാസ പൈ, ഡിസ്ട്രിക്റ്റ് ക്ലബ് എക്സ്റ്റൻഷൻ കോ-ഓർഡിനേറ്റർ ജോമിച്ചൻ മാത്യു എന്നിവർ ക്ലാസെടുത്തു.
പ്രസിഡണ്ട് ആന്റോ ആധ്യക്ഷം വഹിച്ചു. സെക്രട്ടറി മുനീർ സ്വാഗതവും ട്രഷറർ ജോൺ മൈക്കിൾ നന്ദിയും പറഞ്ഞു. പ്രദീപ്കുമാർ,രവി കൊട്ടോടി, മധു മടിക്കൈ, കൃഷ്ണകുമാർ,ചന്ദ്രൻ സംസാരിച്ചു.







